തൃക്കരിപ്പൂരില്‍ യുവാവിനെ കൊലപ്പെടുത്തി, ഉപേക്ഷിച്ചു.

തൃക്കരിപ്പൂര്‍: തൃക്കരിപ്പൂരില്‍ യുവാവിനെ കൊലപ്പെടുത്തി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.

മെട്ടമ്മല്‍ വയലോടി സ്വദേശി കുട്ടന്‍ എന്ന പ്രിജേഷി(34)നെയാണ് വീടിന്റ തൊട്ടടുത്ത പറമ്പില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പ്രിയേഷ് ഉപയോഗിക്കുന്ന കെ എന്‍ 60 എസ് 1736 ബുള്ളറ്റ് ബൈക്കിന് സമീപം മലര്‍ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.

ചന്തേര എസ്.എച്ച്.ഒ കെ.നാരായണന്‍, എസ് ഐ ശ്രീദാസ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.

ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്.

സംഭവം കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്.

മൃതദേഹത്തില്‍ മുറിവുകളും മറ്റ് പാടുകളുമുണ്ട് മാത്രമല്ല മണ്ണിലും ചെളിയിലും പുരണ്ട നിലയില്‍ ഷര്‍ട്ട് ധരിക്കാത്ത നിലയിലായിരുന്നു മൃതദേഹം.

ഇയാളുടേതെന്ന് കരുതുന്ന ഹെല്‍മറ്റും ഷര്‍ട്ടും കുറച്ചു ദൂരെ റോഡരുകിലെ മതിലിന് സമീപത്തായി കാണപ്പെട്ടു.