വയോധികയെ മര്‍ദ്ദിച്ചു കൊന്ന പേര മകന്‍ റിജു പോലീസ് കസ്റ്റഡിയില്‍.

പയ്യന്നൂര്‍ : പയ്യന്നൂര്‍ കണ്ടങ്കാളിയിലെ മണിയറ കാര്‍ത്ത്യായനി അമ്മ (88) മരണപ്പെട്ടതിനെ തുടര്‍ന്നാണ് പേര മകന്‍ റിജുവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഈമാസം 11 നാണ് വീട്ടില്‍ വെച്ച് മകളുടെ മകന്‍ റിജു ഈ വയോധികയെ അതി ക്രൂരമായി മര്‍ദ്ദിച്ചത്. തലയ്ക്കും, … Read More

അമ്മ പുഴയിലെറിഞ്ഞ കുട്ടി ലൈംഗിക പീഡനത്തിന് ഇരയായി; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍, അച്ഛന്റെ ബന്ധു അറസ്റ്റില്‍

കൊച്ചി: അമ്മ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ മൂന്നു വയസ്സുകാരി ശാരീരിക പീഡനത്തിന് ഇരയായതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചു. കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത കുട്ടിയുടെ അച്ഛന്റെ അടുത്ത ബന്ധു കുറ്റം സമ്മതിച്ചു. ഇന്നലെ വൈകീട്ട് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്. ഇയാള്‍ക്കെതിരെ … Read More

കുവൈത്തിൽ കുത്തേറ്റു മരിച്ചദമ്പതിമാരിൽ ഭർത്താവ്നടുവിൽ മണ്ടളം സ്വദേശി

നടുവിൽ: കുവൈത്തിലെ അബ്ബാസിയ നഗരത്തിലെ ഫ്ളാറ്റിൽ കുത്തേറ്റു മരിച്ച നിലയിൽ കാണപ്പെട്ട മലയാളി ദമ്പതിമാരിൽ ഭരത്താവ് കണ്ണൂർ നടുവിൽ മണ്ടളം സ്വദേശി സൂരജ് കെ ജോൺ. മണ്ടളം സ്വദേശികളായ പരേതനായ കുഴിയാത്ത് ജോൺ ,തങ്കമ്മ ദമ്പതികളുടെ മകനാണ്. മരിച്ച ഭാര്യ ബിൻസി … Read More

ഗൂഡാലോചനയില്‍ മിനി നമ്പ്യാര്‍ക്ക് വ്യക്തമായ പങ്കെന്ന് പോലീസ്

പരിയാരം: കൈതപ്രത്തെ കെ.കെ.രാധാകൃഷ്ണനെ വെടിവെച്ചുകൊന്ന കേസില്‍ ഇന്നലെ അറസ്റ്റിലായ ഭാര്യ പുനിയങ്കോട് സ്വദേശിനി മിനി നമ്പ്യാരും ഒന്നാംപ്രതി എന്‍.കെ.സന്തോഷുമായുള്ള ഫോണ്‍ സംഭാഷണങ്ങളും വാട്‌സ്ആപ്പ് ചാറ്റുകളും കൊലപാതകത്തിന്റെ ഗൂഡാലോചനകളില്‍ ഇവര്‍ക്ക് പങ്കുണ്ടെന്ന് വ്യക്തമാക്കുന്നതാണെന്ന് പോലീസ്. രാധാകൃഷ്ണന്‍ വെടിയേറ്റ് മരിക്കുന്നതിന് അരമണിക്കൂര്‍ മുമ്പും അതിന് … Read More

രാധാകൃഷ്ണന്‍ വധം ഭാര്യ മിനി നമ്പ്യാര്‍ അറസ്റ്റില്‍.

പരിയാരം: കൈതപ്രത്തെ പ്രാദേശിക ബി.ജെ.പി നേതാവ് കെ.കെ.രാധാകൃഷ്ണനെ വെടിവെച്ചുകൊന്ന കേസില്‍ ഭാര്യ കൂടി അറസ്റ്റില്‍. കൈതപ്രത്തെ മിനി നമ്പ്യാരെയാണ്(46) അന്വേഷണ ഉദ്യോഗസ്ഥനായ പരിയാരം എസ്.എച്ച്.ഒ എം.പി.വിനീഷ്‌കുമാര്‍ ഇന്ന് വൈകുന്നേരം അറസ്റ്റ് ചെയ്തത്. ഈ കേസിലെ ഒന്നാം പ്രതിയും കാമുകനുമായ സന്തോഷിന് ഭര്‍ത്താവിനെ … Read More

രാധാകൃഷ്ണന്‍ വധം ; ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി

പിലാത്തറ : കൈതപ്രത്തെ രാധാകൃഷ്ണന്‍ വധക്കേസില്‍ പ്രതി കൊല ചെയ്യാന്‍ ഉപയോഗിച്ച തോക്കിലെ വെടിയുണ്ട കണ്ടെത്താന്‍ അന്വേഷണം. രാധാകൃഷ്ണനെ വെടിവെച്ച് കൊന്ന വീടും പരിസരവും കണ്ണൂരില്‍ നിന്നെത്തിയ ബോംബ് സ്‌ക്വാഡ്പരിശോധിച്ചു. 20നാണ് കൈതപ്രത്തെ ഗൂഡ്‌സ് ഓട്ടോഡ്രൈവറായ കെ.കെ.രാധാകൃഷ്ണന്‍ വെടിയേറ്റ് മരിച്ചത്. രാധാകൃഷ്ണന് … Read More

രാധാകൃഷ്ണന്‍ വധം-സന്തോഷിനെ കൈതപ്രത്തും പെരുമ്പടവിലും കൊണ്ടുപോയി തെളിവെടുത്തു.

പരിയാരം: രാധാകൃഷ്ണന്‍ വധക്കേസ് പ്രതി സന്തോഷുമായി ഇന്ന് ഉച്ചക്ക് കൃത്യം നടന്ന കൈതപ്രത്തെ വീട്ടിലും പെരുമ്പടവിലും പോലീസ് തെളിവെടുപ്പിന് കൊണ്ടുപോയി. തോക്കില്‍ നിറച്ച വെടിയുണ്ടയുടെ കവര്‍ സംഭവം നടന്ന സ്ഥലത്തിന് സമീപത്തെ ഒരു വാഴച്ചുവട്ടില്‍ ഉപേക്ഷിച്ച സ്ഥലത്തുനിന്ന് പ്രതി തന്നെ കണ്ടെടുത്ത് … Read More

മട്ടന്നൂരില്‍ യുവാവ് കുത്തേറ്റുമരിച്ചു.

മട്ടന്നൂര്‍: മട്ടന്നൂരിനടുത്ത് നടുവനാട് നെടിയാഞ്ഞിരത്ത് യുവാവ് കുത്തേറ്റു മരിച്ചു. തിരുവന്തപുരം സ്വദേശി ജസ്റ്റിന്‍രാജ് എന്നയാളാണ് മരിച്ചത്. പ്രതി സുഹൃത്തായ രാജയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒന്‍പത് മണിയോടെയായിരുന്നു സംഭവം. മദ്യപിച്ചപ്പോള്‍ ഉണ്ടായ തര്‍ക്കമാണ് കൊലയില്‍ കലാശിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. നാളെ കണ്ണൂരില്‍ … Read More

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ റിജിത്ത് വധക്കേസില്‍ എല്ലാ പ്രതികളും കുറ്റക്കാർ

തലശ്ശേരി: കണ്ണപുരത്തെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ റിജിത്ത് വധക്കേസില്‍ എല്ലാ പ്രതികളും കുറ്റക്കാരനെന്ന് കണ്ടെത്തി. തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. ആര്‍എസ്എസ് പ്രവര്‍ത്തകരായ 9 പേരാണ് പ്രതികള്‍. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ റിജിത്തിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 2005 ഒക്ടോബര്‍ മൂന്നിനാണ് കൊലപാതകം നടന്നത്. … Read More

ഭാര്യയെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയശേഷം ഒളിവില്‍ പോയ ഭര്‍ത്താവിനെ 14 വര്‍ഷത്തിനുശേഷം പൊലീസ് പിടികൂടി.

തൃശൂര്‍: ഭാര്യയെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയശേഷം ഒളിവില്‍ പോയ ഭര്‍ത്താവിനെ 14 വര്‍ഷത്തിനുശേഷം പൊലീസ് പിടികൂടി. ആലപ്പുഴ സ്വദേശി ബാബു (74) ആണ് അറസ്റ്റിലായത്. പല സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ പ്രതി തന്റെ പേരിലുള്ള ഇന്‍ഷുറന്‍സ് തുക കൈപ്പറ്റുന്നതായി രഹസ്യ അന്വേഷണത്തില്‍ കണ്ടെത്തിയതോടെയാണ് … Read More