സി.പി.എം നേതാവ് ടി.ടി.ഗോപാലന്‍(82)നിര്യാതനായി.
പിലാത്തറ: കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും, സിപിഐ(എം) അവിഭക്ത കുഞ്ഞിമംഗലം ലോക്കല്‍ കമ്മിറ്റിയംഗവുമായിരുന്ന ടി.ടി.ഗോപാലന്‍ (82) നിര്യാതനായി.

നിലവില്‍ സി.പി.ഐ.(എം) കണ്ടംകുളങ്ങര സൗത്ത് ബ്രാഞ്ച് അംഗമാണ്.
കുഞ്ഞിമംഗലം സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട്,കര്‍ഷക സംഘം വില്ലേജ് സെക്രട്ടറി, കയര്‍ സൊസൈറ്റി പ്രസിഡണ്ട്, ചക്കര ചെത്ത് സൊസൈറ്റി സെക്രട്ടറി, കുഞ്ഞിമംഗലം പി.എച്ച്.സി വികസന സമിതി സെക്രട്ടറി, കുഞ്ഞിമംഗലം ഗവ: ഹയര്‍ സെക്കന്ററി സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ:കെ.തങ്കമണി,
മക്കള്‍:കെ. ശ്രീഗേഷ് (ക്ലര്‍ക്ക്,കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്ത്) കെ.ശ്രീജ(സിപിഐ(എം)ഓത്ത്കുന്ന് ബ്രാഞ്ച്അംഗം),
മരുമക്കള്‍: എം.ഗ്രീഷ്മ(കാളീശ്വരം), ജഗന്നാഥന്‍ (കുവൈത്ത്)സഹോദരങ്ങള്‍:മാധവി, ഭാസ്‌കരന്‍, കൃഷ്ണന്‍, പരേതരായ അനന്തന്‍, ഗോവിന്ദന്‍, ലക്ഷ്മണന്‍.
രാവിലെ 8.30മുതല്‍ കണ്ടംകുളങ്ങര വി.ആര്‍.നായനാര്‍ സ്മാരക വായനശാലയില്‍ പൊതുദര്‍ശനം.സംസ്‌കാരം രാവിലെ 10 മണിക്ക്.
