ക്ഷേത്ര ഭരണം സ്തംഭിപ്പിച്ച് ക്ഷേത്രോത്സവങ്ങള്‍ അലങ്കോലമാക്കാന്‍ സി പി എം നീക്കം: മാര്‍ച്ച് നാലിന് പ്രാര്‍ത്ഥനാ സത്യാഗ്രഹം.
തളിപ്പറമ്പ് : ടി.ടി.കെ. ദേവസ്വത്തിലെ സി.പി.എം ഇടപെടലിനെതിരെ തുറന്നപോരിന് ബി.ജെ.പി രംഗത്ത്.
ടി.ടി.കെ ദേവസ്വം ക്ഷേത്രഭരണം സ്തംഭിപ്പിച്ച് ക്ഷേത്രോല്‍സവങ്ങള്‍ അലങ്കോലമാക്കാനുള്ള സി പി എമ്മിന്റെ രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമാണ് ഹൈക്കോടതി അനുമതി ഉണ്ടായിട്ടും ടി ടി കെ ദേവസ്വത്തില്‍ നിയമപ്രകാരം എക്‌സിക്യുട്ടീവ് ഓഫീസറെ നിയോഗിക്കാന്‍ മലബാര്‍ ദേവസ്വം ബോഡ് കമ്മീഷണര്‍ തയ്യാറാകാത്തതെന്ന് ബി ജെ പി സംസ്ഥാന കമ്മറ്റി അംഗം എ.പി.ഗംഗാധരന്‍ ആരോപിച്ചു.
പ്രസിദ്ധമായ തൃച്ചംമ്പരം ക്ഷേത്രോത്സവം മാര്‍ച്ച് 6 നും ശ്രീ രാജരാജേശ്വര ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം മാര്‍ച്ച് 8 നും നടക്കാനിരിക്കെ നിയമപ്രകാരമുള്ള എക്‌സിക്യുട്ടീവ് ഓഫീസറെ നിയോഗിക്കാത്തതിന്റെ പേരില്‍ ടി ടി കെ ദേവസ്വത്തില്‍ ദിവസങ്ങളായി ബേങ്ക് ഇടപാടുകള്‍ നടത്തി ചുമതലകള്‍ നിര്‍വ്വഹിക്കപ്പെടാത്തത് മൂലം ക്ഷേത്രോത്സവ മുന്നൊരുക്കങ്ങളെല്ലാം അവതാളത്തിലായിരിക്കുകയാണ്.
നിയമപ്രകാരം നിയമിക്കപ്പെടുന്ന എക്‌സിക്യുട്ടീവ് ഓഫീസറെ കൊണ്ട് മാത്രമേ ക്ഷേത്രത്തിന്റെ ബേങ്ക് അക്കൗണ്ടുകള്‍ ഓപ്പറേറ്റ് ചെയ്യിക്കാന്‍ പാരമ്പര്യ ട്രസ്റ്റിമാര്‍ക്ക് സാധിക്കു എന്നിരിക്കെ നിയമപ്രകാരമുള്ള എക്‌സിക്യുട്ടീവ് ഓഫീസറെ നിയമിക്കാതെ ക്ഷേത്രത്തെ പ്രതിസന്ധിയിലാക്കുകയാണ് മലബാര്‍ ദേവസ്വം ബോഡ് ചെയ്യുന്നത്.
ടി ടി കെ ദേവസ്വം ക്ഷേത്രങ്ങളിലെ നൂറോളം വരുന്ന ജീവനക്കാര്‍ക്ക് ശബളം പോലും നല്‍കാന്‍ സാധിക്കാതെ വന്നിട്ടും ഹൈക്കോടതി അനുവദിച്ചത് പ്രകാരം മലബാര്‍ ദേവസ്വം ബോഡ് കമ്മീഷണര്‍ ടി.ടി.കെ ദേവസ്വത്തില്‍ എക്‌സിക്യുട്ടീവ് ഓഫീസറെ നിയോഗിക്കാത്തതിന്
പിന്നില്‍ സി പി എമ്മിന്റെ രാഷ്ട്രീയ ഗൂഡാലോചനയാണെന്നും ഇതിനെതിരെ തിങ്കളാഴ്ച ദേവസ്വം ഓഫീസിന് മുന്നില്‍ പ്രാര്‍ത്ഥനാ സത്യാഗ്രഹം നടത്തുമെന്നും എ.പി.ഗംഗാധരന്‍ പറഞ്ഞു.