നാഷണല്‍ മീറ്റില്‍ നീന്തലില്‍ നേട്ടം കൊയ്ത് അഞ്ചാപീടികയിലെ ആഷിഷ്

തളിപ്പറമ്പ്: കേന്ദ്രീയ വിദ്യാലയ നാഷണല്‍ മീറ്റില്‍ നീന്തലില്‍ അഞ്ച് സ്വര്‍ണ മെഡലുകള്‍ കരസ്ഥമാക്കി ടി.വി. ആഷിഷ്.

ബംഗളൂരു ആര്‍മി സെന്ററില്‍ നടന്ന മീറ്റില്‍ അണ്ടര്‍ 14 വിഭാഗത്തിലാണ് ആഷിഷ് നേട്ടം കൊയ്തത്.

അഞ്ചാംപീടികയിലെ പ്രിയേഷ്-ശ്രീജ ദമ്പതികളൂടെ മകനാണ്.

തിരുവനന്തപുരം സായി കോച്ച് സതീഷ്, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി കോച്ച് അനില്‍ ഫ്രാന്‍സിസ് എന്നിവരാണ് പരിശീലകര്‍.