നോര്‍ത്ത് സോണ്‍ ഐ.ജിയായി ടി.വിക്രം ഐ.പി.എസ് നാളെ ചുമതലയേല്‍ക്കും.
കോഴിക്കോട്: നോര്‍ത്ത് സോണ്‍ ഐ.ജി യായി നിയമിതനായ ടി. വിക്രം IPS നാളെ കോഴിക്കോടുള്ള ഓഫീസില്‍ ചുമതലയേല്‍ക്കും.

സി.ബി.ഐ ചെന്നൈ, ഡല്‍ഹി, കൊച്ചി യൂണിറ്റ് മേധാവിയായും എയര്‍പോര്‍ട്ടുകളുടേയും മറ്റും ചുമതലയുള്ള സി.ഐ.എസ്.എഫ് ഐ.ജി,
കണ്ണൂര്‍, കൊച്ചി, ഇടുക്കി, കോഴിക്കോട്, തിരുവനന്തപുരം, തൃശൂര്‍, പാലക്കാട് തുടങ്ങിയ സ്ഥലങ്ങളില്‍ എസ് പി,
ഡി ഐ ജി, ഐ ജി തുടങ്ങിയ നിലയില്‍ പ്രവര്‍ത്തിച്ച പ്രഗല്‍ഭനായ പോലീസ് ഉദ്യോഗസ്ഥനാണ്.
ഹൈദരാബാദ് സ്വദേശിയാണ് ഇദ്ദേഹം.
