ടി.വിക്രം ഉത്തരമേഖലാ ഐ.ജിയായി ചുമതലയേറ്റു.

 

കോഴിക്കോട്: ഉത്തരമേഖലാ പോലീസ് ഐ.ജിയായി ടി.വിക്രം ചുമതലയേറ്റു.

കോഴിക്കോട്ടെ ഓഫീസില്‍ ബുധനാഴ്ച്ചയാണ് ഇദ്ദേഹം ചാര്‍ജെടുത്തത്.

ആഭ്യന്തര സുരക്ഷാ വിഭാഗത്തിലേക്ക് സ്ഥലംമാറിയ അശോക് യാദവില്‍ നിന്നാണ് ടി.വിക്രം ചുമതലയേറ്റെടുത്തത്.

ചാര്‍ജെടുത്ത ഉടന്‍തന്നെ തൃശൂര്‍, കണ്ണൂര്‍ റേഞ്ചുകളിലെ ഉന്ത ഉദ്യോഗസ്ഥരുടെ യോഗത്തിലും അദ്ദേഹം പങ്കെടുത്തു.

1998 ബാച്ചില്‍പെട് പ്രഗല്‍ഭനായ ഐ.പി.എസ്.ഉദ്യോഗസ്ഥനാണ് ഹൈദരാബാദ് സ്വദേശിയായ ടി.വിക്രം.