മെഡിക്കല്‍ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് തുടങ്ങി-കനത്ത സുരക്ഷ.
പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പ് ആരംഭിച്ചു.

രാവിലെ പത്തരയോടെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്.
600 വിദ്യാര്‍ത്ഥികള്‍ക്കായി 7 പോളിംഗ് ബൂത്തുകളാണ് ഒരുക്കിയിട്ടുള്ളത്.
ഉച്ചക്ക് ശേഷം മൂന്നോടെ ഫലപ്രഖ്യാപനം നടക്കും.
എസ്എഫ്‌ഐയും കെ എസ് യു-എംഎസ്എഫ് മുന്നണിയുമാണ് മത്സരരംഗത്തുള്ളത്.
സൂക്ഷ്മ പരിശോധനയില്‍ എസ് എഫ് ഐയുടെ രണ്ട് നാമനിര്‍ദേശപത്രിക തള്ളിയതിനാല്‍ തെരഞ്ഞെടുപ്പിന് മുന്നേ തന്നെ രണ്ട് സീറ്റില്‍ കെ എസ് യു-എംഎസ്എഫ് സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ വിജയിച്ചിട്ടുണ്ട്.
ആകെയുള്ള 15 സീറ്റില്‍ യുയുസി, ബാച്ച് റപ്രസന്റേറ്റീവ് സീറ്റിലാണ് കെ എസ് യു എംഎസ്എഫ് പ്രതിനിധികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.
28 വര്‍ഷത്തിന് ശേഷം കഴിഞ്ഞ വര്‍ഷമാണ് എസ്.എഫ്.ഐ കുത്തക തകര്‍ത്ത് കെ.എസ്.യു എം.എസ്.എഫ് സഖ്യം മെഡിക്കല്‍ കോളേജ് യൂണിയന്‍ പിടിച്ചെടുത്തത്.
ഇത്തവണയും യു.ഡി.എസ്.എഫ് സഖ്യത്തിന് നിര്‍ണായകമായ മേല്‍ക്കൈയാണ് കാമ്പസിലുള്ളത്.
സംഘര്‍ഷമുണ്ടാകുന്നത് തടയാനായി കാമ്പസില്‍ കനത്ത പോലീസ് സന്നാഹം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
