Skip to content
ന്യൂഡെല്‍ഹി: കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയത്തിലെ ഉന്നതതല സംഘം നാളെ കണ്ണൂര്‍ ജില്ല സന്ദര്‍ശിക്കും.
ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും നേരില്‍ സന്ദര്‍ശിച്ച് പഞ്ചായത്തീരാജ് പ്രവര്‍ത്തനങ്ങള്‍വിലയിരുത്തുന്നതിനാണ് സംഘം എത്തുന്നത്.
കേരളത്തില്‍ കണ്ണൂരില്‍ മാത്രമാണ് സംഘം സന്ദര്‍ശനം നടത്തുന്നത്.
പഞ്ചായത്തീരാജ് മന്ത്രാലയത്തിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.പി.പി.ബാലന്‍, കേന്ദ്രമന്ത്രാലയം സെക്രട്ടെറി വിജയകുമാര്‍, സെക്ഷന്‍ ഓഫീസര്‍ അബ്ദുള്‍ അസീസ് എന്നിവരാണ് സംഘത്തിലുള്ളത്.
രാവിലെ 10.30 ന് ചെങ്ങളായി പഞ്ചായത്ത് സന്ദര്‍ശിക്കുന്ന സംഘം പഞ്ചായത്ത് അധികൃതരുമായി ചര്‍ച്ച നടത്തിയശേഷം ഫീല്‍ഡ് വിസിറ്റും നടത്തും.
ഉച്ചക്ക് ശേഷം രണ്ടരയോടെയാണ് ചപ്പാരപ്പടവിലെത്തുക. തേറണ്ടി ചങ്ങാടം, തൂക്കുപാലം, മംഗര ജൈവവൈവിധ്യകേന്ദ്രം എന്നിവിടങ്ങളിലം പഞ്ചായത്ത് ഓഫീസിലും കേന്ദ്രസംഘം സന്ദര്‍ശനം നടത്തും.
ദീര്‍ഘകാലം കില ഡയരക്ടറായി പ്രവര്‍ത്തിച്ച ഡോ.പി.പി.ബാലന്‍ രാജ്യത്തെ അധികാര വികേന്ദ്രീകരണ പ്രക്രിയയില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിത്വമാണ്.