തിക്കുറിശി-കഥ, തിരക്കഥ, സംഭാഷണം, ഗാനരചന, അഭിനയം, സംവിധാനം-ഉര്‍വ്വശിഭാരതിക്ക് ഇന്ന് 50 തികഞ്ഞു.
കോഴിക്കോട്ടെ തിയേറ്റര്‍ ഉടമയായ എം.പി.രാമചന്ദ്രന്‍ 14 മലയാളസിനിമകളുടെ നിര്‍മ്മാതാവാണ്.
1973 ല്‍ നടന്‍ തിക്കുറിശി സുകുമാരന്‍നായര്‍ കഥ, തിരക്കഥ, സംഭാഷണം, ഗാനങ്ങള്‍ എന്നിവ രചിച്ച് സംവിധാനം ചെയ്ത് അഭിനയിച്ച സിനിമ ഉര്‍വ്വശി ഭാരതി നിര്‍മ്മിച്ചത് രാമചന്ദ്രനാണ്.
1975 ല്‍ കെ.പി.കുമാരന്റെ ആദ്യസിനിമ അതിഥി നിര്‍മ്മിച്ചതും രാമചന്ദ്രന്‍ തന്നെ.
ഐ.വി.ശശിയെ സ്വതന്ത്ര സംവിധായകനാക്കിയ ഉല്‍സവം 1975 ല്‍ തന്നെയാണ് നിര്‍മ്മിച്ചത്.
76 ല്‍ ആലിംഗനം, അനുഭവം, 77 ല്‍ അംഗീകാരം, 78 ല്‍ അവളുടെ രാവുകള്‍, 79 ല്‍ ആറാട്ട്, 82 ല്‍ ഇണ എന്നീ സിനിമകളും ഐ.വി.ശശിയുടെ സംവിധാനത്തില്‍ പുറത്തുവന്നു.
കെ.സുരേന്ദ്രന്റെ പ്രശസ്ത നോവലായ ശക്തി 1982 ല്‍ ഭരത്‌ഗോപിയെ നായകനാക്കി നിര്‍മ്മിച്ചുവെങ്കിലും സിനിമ പുറത്തിറങ്ങാത്തത് രാമചന്ദ്രനെ സാമ്പത്തിക പ്രതിസന്ധിയിലെത്തിച്ചു.
1984 ല്‍ സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ വി.കെ.എന്‍.തിരക്കഥ രചിച്ച അപ്പുണ്ണി, അടുത്തടുത്ത് എന്നീ സിനിമകളും രാമചന്ദ്രന്‍ നിര്‍മ്മിച്ചു.
അതേ വര്‍ഷം തന്നെ പി.വി.കുര്യാക്കോസിന്റെ പ്രശസ്ത നാടകം കുറ്റവാളികള്‍ ലക്ഷ്മണരേഖ എന്ന പേരില്‍ ഐ.വി.ശശിയുടെ സംവിധാനത്തില്‍ പുറത്തിറക്കി.
1990 ല്‍ കെ.നാരായണന്‍ സംവിധാനം ചെയ്ത സുന്ദരിമാരെ സൂക്ഷിക്കുക അവസാന ചിത്രമാണ്.
കാര്‍കൂന്തല്‍ കെട്ടിലെന്തിന് വാസനത്തൈലം എന്ന തിക്കുറിശി രചിച്ച ഗാനം ഇന്നും മലയാളിയുടെ മനസിലുണ്ട്.
50 വര്‍ഷത്തിന് ശേഷവും ഹിറ്റ് ചാര്‍ട്ടിലുള്ള 7 ഗാനങ്ങളാണ് ഉര്‍വ്വശി ഭാരതിയുടെ ഹൈലൈറ്റ്.
1973 ആഗസ്റ്റ്-3 നാണ് ഉര്‍വ്വശി ഭാരതി റിലീസായത്. പ്രേംനസീര്‍, രാഘവന്‍, വിന്‍സെന്റ്, ജയഭാരതി, സുധീര്‍, തിക്കുറിശി, ഇന്നസന്റ്, ബഹദൂര്‍, കടുവാക്കുളം, മീന, സാധന, അടൂര്‍ഭാസി. മുത്തയ്യ, ഭരതന്‍, എന്‍.ഗോവിന്ദന്‍കുട്ടി, ഹരി നീണ്ടകര, പട്ടംസദന്‍, പോള്‍ വെങ്ങോല, ജെ.എ.ആര്‍.ആനന്ദ്, എം.ആര്‍.ആര്‍.വാസു, ടി.ആര്‍.ഓമന തുടങ്ങി നീണ്ട താരനിര തന്നെ ഉണ്ടായിരുന്നു പ്രധാന വേഷത്തില്‍.
യു.രാജഗോപാല്‍ ക്യാമറയും കെ.നാരായണന്‍ എഡിറ്റിങ്ങും നിര്‍വ്വഹിച്ചു.
കലാസംവിധാനം എസ്.കൊന്നനാട്ട്.
അംബിക റിലീസ് പ്രദര്‍ശനത്തിനെത്തിച്ചു.
താഴെ തട്ടിലുള്ള ഒരു പെണ്‍കുട്ടി യാദൃശ്ചികമായി സിനിമാ നടിയാവുന്നതും ഉര്‍വ്വശി അവാര്‍ഡ് വരെ നേടുന്നതും അവരുടെ ജീവിത ദുരന്തങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
ഗാനങ്ങള്‍(രചന-തിക്കുറിശി സുകുമാരന്‍ നായര്‍-സംഗീതം-ദക്ഷിണാമൂര്‍ത്തി)
1-എന്തുവേണം എനിക്കെന്തുവേണം-യേശുദാസ്.
2-കാര്‍കുന്തല്‍ കെട്ടിലെന്തിനു വാസനത്തൈലം-യേശുദാസ്.
3-നിശീഥിനീ-നിശീഥിനീ നീലക്കടലാസില്‍-യേശുദാസ്.
4-ഒന്നിച്ചു കളിച്ചു വളര്‍ന്നു-പി.ലീല.
5-പെണ്ണിനെന്തൊരഴക്-എല്‍.ആര്‍.ഈശ്വരി.
6-തുള്ളിത്തുള്ളി നടക്കുന്ന കള്ളിപ്പെണ്ണേ-ജയചന്ദ്രന്‍, ബി.വസന്ത.
7-ഉദ്യാനപാലകാ-പി.സുശീല.
