ഡ്രൈവിങ് ലൈസന്‍സ്: ഓണ്‍ലൈന്‍സേവനം താറുമാറായി എല്ലാം കേന്ദ്രത്തിന്റെ പിടലിക്ക്.

 

തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിങ് ലൈസന്‍സ് സേവനങ്ങള്‍ നിശ്ചലമായിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും മോട്ടോര്‍ വാഹനവകുപ്പ് പരിഹാരം കാണുന്നില്ലെന്ന ആക്ഷേപം ശക്തം.

ഡ്രൈവിങ് ലൈസന്‍സ് വിതരണ ഓണ്‍ലൈന്‍ സംവിധാനമായ ‘സാരഥി’യാണ് പണി മുടക്കിയത്.

ഇതോടെ വിവിധ ആവശ്യങ്ങള്‍ക്കുള്ള ഫീസ് അടയ്ക്കാനോ അപേക്ഷ പൂര്‍ത്തിയാക്കാനോ കഴിയാത്ത അവസ്ഥയാണ്.

ഓണ്‍ലൈനില്‍ ഫീസ് സ്വീകരിക്കുന്നുണ്ടെങ്കിലും ട്രഷറി അക്കൗണ്ടില്‍ എത്തുന്നില്ല.

രേഖകള്‍ പൂര്‍ണമല്ലെന്ന കാരണത്താല്‍ ഓണ്‍ലൈന്‍ അപേക്ഷകള്‍ നിര സിക്കപ്പെടുകയുമാണ്.
കാല്‍ലക്ഷത്തോളം അപേക്ഷകള്‍ ഇങ്ങനെ കുടുങ്ങിക്കിടക്കുകയാണെന്നാണ് വിവരം.

ലൈസന്‍സ് കാലാവധി തിര്‍ന്നതടക്കം ദിവസങ്ങള്‍ കഴി യുംതോറും പിഴ ഉയരാന്‍ സാധ്യതയുള്ള അപേക്ഷകളും ഇക്കൂട്ടത്തിലുണ്ട്.

തകരാര്‍ ഉണ്ടാകുമ്പോഴെല്ലാം കേന്ദ്രത്തെ പഴിചാരി കൈയൊഴിയുന്ന പതിവ് ഇത്തവണയും മോട്ടോര്‍ വാഹനവകുപ്പ് തുടരുകയാണ്.

പ്രശ്‌നം പരിഹരിക്കാന്‍ കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന മറുപടിയാണ് ടാന്‍സ്‌പോര്‍ട്ട് കമ്മീഷണറേറ്റില്‍നിന്നും ലഭിക്കുന്നത്.

കേന്ദ്ര ഉപരിതലമന്ത്രാലയത്തിന്റെ നിയന്ത്രണത്തിലാണ് വാഹന്‍-സാരഥി സോഫ്റ്റ്‌വേര്‍. നാഷ ണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിനാ ണ് പരിപാലനച്ചുമതല.

സംസ്ഥാ നത്തിന് ആവശ്യമായ മാറ്റങ്ങള്‍വരുത്താനും സോഫ്‌റ്റ്വേറിലെ സാങ്കേതികപോരായ്മകള്‍ പരിഹരിക്കാനും മന്ത്രി ആന്റണിരാജു ഏപ്രിലില്‍ യോഗം വിളിച്ചിരുന്നു.

തുടര്‍നടപടികള്‍ക്ക് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തി. അധികൃതരുടെ ശ്രദ്ധ എ.ഐ. ക്യാമറയിലേക്ക് തിരിഞ്ഞതോടെ സോഫ്‌റ്റേ്‌വേര്‍ പഴയതുപോലെ തകരാറിലായി.