വനം മന്ത്രി രാജിവെക്കണം- അനൂപ് ജേക്കബ് എംഎല്‍എ—കേരളാ കോണ്‍ഗ്രസ്(ജേക്കബ്) കണ്ണൂര്‍ ജില്ലാ നേതൃക്യാമ്പ് സമാപിച്ചു.
ഇരിട്ടി: വര്‍ദ്ധിച്ചുവരുന്ന വന്യജീവി ആക്രമണങ്ങളുടെ ഫലമായി കര്‍ഷകരുടെ ജീവന്‍ അപഹരിക്കപ്പെടുന്ന സാഹചര്യത്തില്‍ വനംമന്ത്രി തല്‍സ്ഥാനത്ത് തുടരുന്നതിന് യാതൊരു വിധത്തിലുള്ള ന്യായീകരണങ്ങളുംമില്ലെന്നും അദ്ദേഹം രാജിവെച്ചു പുറത്തു പോകണമെന്നും കേരള കോണ്‍ഗ്രസ് (ജേക്കബ്) പാര്‍ട്ടി ലീഡര്‍ അനൂപ് ജേക്കബ് എംഎല്‍എ ആവശ്യപ്പെട്ടു.

കേരള കോണ്‍ഗ്രസ് ജേക്കബ് ജില്ലാ നേതൃക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് ജോസ് ചുക്കനാനി അധ്യക്ഷത വഹിച്ചു.
എം.സി.സെബാസ്റ്റ്യന്‍, കെ.ആര്‍.ഗിരിജന്‍ സി.വീരാന്‍കുട്ടി, സാജന്‍ ജോസഫ്, വത്സന്‍ അത്തിക്കല്‍, ജയന്തി, എസ്.ജെ മാണി, മാത്തുക്കുട്ടി പന്തപ്ലാക്കല്‍, പി.ടി.ബിജു, വി.എം. സെബാസ്റ്റ്യന്‍, കെ.വി.വര്‍ഗ്ഗീസ്,
ബിജു സി.മാണി, ജോയ് വിളക്കുന്നേല്‍, ഒ. പ്രമോദ്കുമാര്‍, വിനയന്‍ ചാല, കുര്യന്‍ താഴപ്പള്ളി, ബാബു പുളിയന്‍മാക്കല്‍, സാജന്‍ ജോസഫ്, അരുണ്‍ സിറിയക്ക് എന്നിവര്‍ പ്രസംഗിച്ചു.
