അക്രമികള്‍ക്ക് പിന്തിരിപ്പിക്കാന്‍ ആവില്ല, ശക്തമായ നിയമ നടപടി സ്വീകരിക്കും- വഖഫ് സ്വത്ത് സംരക്ഷണ സമിതി.

തളിപ്പറമ്പ്: വഖഫ് സ്വത്തുക്കള്‍ സംരക്ഷിച്ചെടുക്കാനുള്ള പോരാട്ടത്തില്‍ നിന്ന് തങ്ങളെ പിന്തിരിപ്പിക്കാന്‍ ഒരു ശക്തിക്കും സാധ്യമല്ലെന്ന് തളിപ്പറമ്പ മഹല്ല് വഖഫ് സ്വത്ത് സംരക്ഷണ സമിതി.

സമിതിയുടെ ജനറല്‍ സിക്രട്ടറി അബൂബക്കര്‍ സിദ്ധിഖ് കുറിയാലിയെയും വഖഫ് സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന ദില്‍ഷാദ് പാലക്കോടനെയും വാഹനം അടിച്ചു തകര്‍ത്തു ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചത് വഖഫ് പോരാട്ടാത്തില്‍ നിന്നും പേടിപ്പിച്ചു പിന്തിരിപ്പിക്കാം എന്ന ഉദ്ദേശത്തിത്തിലാണെന്ന് സംഘടന ആരോപിച്ചു.

എന്നാല്‍ സത്യത്തിനും ന്യായത്തിനും വേണ്ടിയുള്ള ഈ പോരാട്ടം സമിതിയും സഹകാരികളും ശക്തമായി മുന്നോട്ട് കൊണ്ടുപോകുക തന്നെ ചെയ്യും.

വഖഫ് സ്വത്ത് കുടുംബ സ്വത്ത് പോലെ അനുഭവിച്ചു വരുന്ന ചിലര്‍ അധികാരങ്ങള്‍ നഷ്ടപ്പെടുമെന്ന ഭീതി കൊണ്ടാണ് തീറ്റിപോറ്റുന്ന ഗുണ്ടാസംഘത്തെ ഉപയോഗിച്ച് ഇത്തരം ഒരു ആക്രമണത്തിന് മുതിര്‍ന്നത്.

ഇതിന്റെ പിറകില്‍ വലിയ ഗൂഡാലോചന നടന്നിട്ടുണ്ട്. ആക്രമികളെയും ഗൂഡാലോചനക്കാരെയും നിയമത്തിന്റെ മുന്നില്‍ എത്തിച്ചു തക്കതായ ശിക്ഷ വാങ്ങി കൊടുക്കുവാന്‍ സമിതി ഏതറ്റം വരെയും പോകും.

ആക്രമണത്തില്‍ പ്രതിഷേധിച്ചു അടിയന്തിരമായി ചേര്‍ന്ന വഖഫ് സ്വത്ത് സംരക്ഷണ സമിതിയുടെ എക്‌സികുട്ടീവ് യോഗം സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി.

കുറ്റക്കാരെ മുഴുവന്‍ ഉടനെ കണ്ടെത്തി വേണ്ട നടപടി സ്വീകരിക്കണമെന്ന് പോലീസിനോട് ആവശ്യപ്പെട്ടു.

സി.അബ്ദുള്‍കരീം അദ്ധ്യക്ഷത വഹിച്ചു. കെ പി എം റിയാസുദ്ധീന്‍, ചപ്പന്‍ മുസ്തഫ, ഷബീര്‍ കുറ്റിക്കോല്‍, അനസ് അഹമ്മദ്, ഹംസകുട്ടി കൊമ്മച്ചി തുടങ്ങിയവര്‍ സംസാരിച്ചു.