തൃച്ചംബരം പഞ്ചവടി റസിഡന്റ്‌സ് അസോസിയേഷന്‍ വനിതാ കൂട്ടായ്മ

തളിപ്പറമ്പ്: തൃച്ചംബരം പഞ്ചവടി റസിഡന്റ്‌സ് അസോസിയേഷന്‍ വനിതാ കൂട്ടായ്മ മാര്‍ച്ച് 8 അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു.
വനിതാ കൂട്ടായ്മ ചെയര്‍പേഴ്‌സണ്‍ പ്രേമ നാരായണന്റെ അദ്ധ്യക്ഷതയില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം അഡ്വ.പി.കുഞ്ഞായിഷ ഉദ്ഘാനം ചെയ്തു.
തളിപ്പറമ്പ് നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ദീപ രഞ്ജിത്ത് മുഖ്യാതിഥിയായിരുന്നു.
പരിപാടിയില്‍ വെച്ച് മാരത്തോണ്‍ റണ്ണറും, ഡാന്‍സറുമായ സൗമ്യ ഗോവിന്ദനെ അനുമോദിച്ചു.
വനിതാ കൂട്ടായ്മ കണ്‍വീനര്‍ ഉഷ ഗോവിന്ദന്‍ സ്വാഗതം പറഞ്ഞു.
വാര്‍ഡ് കൗണ്‍സിലറും രക്ഷാധികാരിയുമായ പി.വി.സുരേഷ്, വനിതാ കൂട്ടായ്മ രക്ഷാധികാരി രജനി രമാനന്ദ്, പി.ആര്‍.എ.പ്രസിഡന്റ് എം.വി.നാരായണന്‍, സെക്രട്ടറി കെ.പ്രജിത്ത് എന്നിവര്‍ പ്രസംഗിച്ചു.
ട്രഷറര്‍ എം.പവിത്രന്‍, പി.ആര്‍.എ.ജോ.സെക്രട്ടറി എന്‍.എം.സീത, വനിതാ കൂട്ടായ്മ വൈസ് ചെയര്‍പേഴ്‌സന്‍ ബീന സജിത്ത്എന്നിവര്‍ സംബന്ധിച്ചു.
വനിതാ കൂട്ടായ്മ ജോ.കണ്‍വീനര്‍ അഞ്ജു പ്രജിത്ത് നന്ദി പറഞ്ഞു.
തുടര്‍ന്ന് സുംബാ ഡാന്‍സ് ആരംഭവും, കലാപരിപാടികളും അത്താഴ വിരുന്നും നടന്നു.