വണ്ണാത്തിക്കടവ് പാലം മാര്‍ച്ച് 9 ന് ഉദ്ഘാടനം ചെയ്യും.
പിലാത്തറ: കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിലെ വണ്ണാത്തികടവ് പുതിയ പാലം നിര്‍മ്മാണം പൂര്‍ത്തിയായി.
പാലത്തിന്റെ ഉദ്ഘാടനം മാര്‍ച്ച് 9 വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 2.30 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും.
എം.വിജിന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും.
പിലാത്തറ-മാതമംഗലം റോഡിലെ പ്രധാന പാലവും മലയോര മേഖലയിലേക്ക് കടന്നുപോകുന്ന ജനങ്ങള്‍ ഏറെ ആശ്രയിക്കുന്ന പാലവുമാണ് ചന്തപ്പുരയിലെ വണ്ണാത്തിക്കടവ് പാലം.
വീതി കുറഞ്ഞ പാലം മാറ്റി സ്ഥാപിക്കണമെന്ന് ജനങ്ങളുടെ ഏറെ നാളത്തെ ആവശ്യമാണ് യാഥാര്‍ത്ഥ്യമാകുന്നത്.
പാലത്തിന് 140 മീറ്റര്‍ നീളവും 11 മീറ്റര്‍ വീതിയുമുണ്ട്.
ഇരുഭാഗത്തും 1.5 മീറ്റര്‍ വീതിയില്‍ ഫുട്പാത്തും നിര്‍മ്മിച്ചു.
ചന്തപ്പുര ഭാഗത്ത് 320 മീറ്റര്‍ നീളത്തിലും മാതമംഗലം ഭാഗത്ത് 60 മിറ്റര്‍ നീളത്തില്‍ അപ്രോച്ച് റോഡുമാണ്.
പാലം നിര്‍മ്മാണത്തിന് നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ 8.49 കോടി രൂപയാണ് അനുവദിച്ചത്.
