ശ്രീദുര്‍ഗ്ഗ വനിതാവേദി പരിസ്ഥിതി ദിനാചരണം നടത്തി.
തളിപ്പറമ്പ്: സമസ്ത കേരള വാര്യര്‍ സമാജം തളിപ്പറമ്പ് യൂനിറ്റിന്റെ ശ്രീദുര്‍ഗ്ഗാ വനിതാവേദിയുടെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനാചരണം നടത്തി.
വനിതാവേദി പ്രസിഡന്റ് ഓമന പത്മനാഭന്‍ അദ്ധ്യക്ഷത വഹിച്ചു.
അസി: സെക്രട്ടറി കലാ പങ്കജാക്ഷന്‍, ട്രഷറര്‍ ഇന്ദിര എന്നിവര്‍ പ്രസംഗിച്ചു.
ചടങ്ങില്‍ ഔഷധ സസ്യങ്ങളും വൃക്ഷതൈകളും വിതരണം ചെയ്തു.
മായാദേവി കവിതാലാപനം നടത്തി.
യൂനിറ്റ് പ്രസിഡന്റ് കേണല്‍ കെ.വി.ആര്‍.വാര്യര്‍, സെക്രട്ടറി ഉണ്ണിക്കൃഷ്ണന്‍, പങ്കജാക്ഷന്‍ എന്നിവര്‍ പങ്കെടുത്തു.
