വാസുദേവപുരം ശ്രീകൃഷ്ണക്ഷേത്രം ശ്രീകോവില്‍ പുനര്‍നിര്‍മ്മാണത്തിന് കുറ്റിയടിച്ചു.

തളിപ്പറമ്പ്: തളിപ്പറമ്പ് ടി.ടി.കെ ദേവസ്വത്തില്‍ പെട്ട ശ്രീ രാജരാജേശ്വര ക്ഷേത്രത്തിന്റെ ഉപക്ഷേത്രമായ വാസുദേവപുരം ശ്രീകൃഷ്ണക്ഷേത്ര നവീകരണത്തിന്റെ ഭാഗമായി

ശ്രീകോവില്‍ പുനര്‍നിര്‍മ്മാണത്തിനുള്ള കുറ്റിയടിക്കല്‍ വെള്ളിയാഴ്ച (കൊല്ലവര്‍ഷം1200 മേടം 26) രാവിലത്തെ ശുഭമുഹുര്‍ത്തത്തില്‍ സുരേന്ദ്രന്‍ വിശ്വകര്‍മ്മന്റെ കാര്‍മ്മികത്വത്തില്‍ ക്ഷേത്ര ആചാരവിധി പ്രകാരം നിര്‍വഹിച്ചു.

ടി.ടി.കെ ദേവസ്വം പ്രസിഡന്റ് ടി.പി.വിനോദ്കുമാര്‍, മാനേജിംഗ് കമ്മറ്റി അംഗങ്ങളായ കെ.വി.കൃഷ്ണന്‍, ടി.ടി.മാധവന്‍, ക്ഷേത്രം ഊരാളന്‍ മേപ്പള്ളി നാരായണന്‍ നമ്പൂതിരി, ക്ഷേത്രം മേല്‍ശാന്തി സി.എം പരമേശ്വരന്‍ നമ്പൂതിരി എന്നിവര്‍ പങ്കെടുത്തു.

നവീകരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട സാങ്കേതിക രംഗത്തെ ലോകേഷ്, ക്ഷേത്രം ജീവനക്കാര്‍ എന്നിവരും സന്നിഹിതരായിരുന്നു.

നവീകരണ കമ്മറ്റിയെയും മാതൃസമിതിയെയും പ്രതിനിധീകരിച്ച് ശ്രീരേഖ രാമചന്ദ്രന്‍, വി.വി.അശോക് കുമാര്‍, രാമചന്ദ്രന്‍, മാധവന്‍ നമ്പൂതിരി തുടങ്ങിയവര്‍ പങ്കെടുത്തു.