ജൂലൈ 24-ന് ഈ വര്‍ഷത്തെ കര്‍ക്കിടക വാവുബലിക്കായി തളിപ്പറമ്പ് ശ്രീ ഭഗവതി ക്ഷേത്രം ഒരുങ്ങി.

                 പിതൃ കര്‍മ്മത്തിനായുള്ള ഏറ്റവും ശ്രേഷ്ഠമായ ദിവസമായി കണക്കാക്കുന്നത് കര്‍ക്കിടകത്തിലെ അമാവസി നാളിലാണ്. അന്നേദിവസം പൂര്‍വികരായ പിതൃക്കള്‍ തന്റെ കുടുംബാംഗങ്ങളെ ദര്‍ശിക്കാനായി പിതൃലോകത്തു നിന്നും ഭൂമിയിലേക്ക് എത്തിച്ചേരുന്നതായാണ് സങ്കല്പം. അങ്ങനെ എത്തിച്ചേരുന്ന പിതൃക്കളെ പ്രീതിപ്പെടുത്തുക എന്നുള്ളത് അവരുടെ തലമുറയില്‍പ്പെട്ട എല്ലാവരുടെയും ഉത്തരവാദിത്വമായിട്ടാണ് കണക്കാക്കുന്നത്. അതിന്റെ പ്രാധാന്യം മനസ്സിലാക്കി തന്നെയാണ് കാലാകാലങ്ങളായി ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ക്ക് പോലും അന്നേദിവസം അവധി പ്രഖ്യാപിച്ചിട്ടുള്ളത്.

ഈ പുണ്യനാളില്‍ ബലികര്‍മ്മങ്ങള്‍ ചെയ്തു കഴിഞ്ഞാല്‍ പിതൃ ശാപവും പിതൃ ദോഷവും ഇല്ലാതാകും എന്നാണ് വിശ്വാസം. ഇതിന്റെ പ്രാധാന്യം പൂര്‍ണ്ണമായും ഉള്‍ക്കൊണ്ട് മുന്‍വര്‍ഷത്തിനെ അപേക്ഷിച്ച് പൂര്‍വാധികം ഭംഗിയായി കര്‍ക്കിടക വാവുബലി ആചരിക്കുവാനായുള്ള ഒരുക്കങ്ങളാണ് തളിപ്പറമ്പ് ശ്രീ ഭഗവതി ക്ഷേത്രം ഒരുക്കിയിരിക്കുന്നത്.

കര്‍മ്മം ചെയ്യുന്ന സജ്ജനങ്ങള്‍ക്ക് പൂര്‍ണമായും സംതൃപ്തിയേകുന്ന തരത്തില്‍ കാശിയില്‍ നടക്കുന്ന വിധത്തില്‍ ആധികാരികമായിട്ടാണ് ഇവിടെ കര്‍മ്മങ്ങള്‍ നടക്കുന്നത്. ആയതിനാല്‍ ഈ പുണ്യകര്‍മ്മത്തില്‍ പങ്കാളിയാകുവാന്‍ താല്പര്യമുള്ളവര്‍ താഴെ കാണുന്ന നമ്പറില്‍ ബന്ധപ്പെട്ട് ജൂലായ് 20ന് മുമ്പ് തന്നെ പേര് രജിസ്റ്റര്‍ ചെയ്യണംമെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു.

ബന്ധപ്പെടുവാനുള്ള നമ്പര്‍ :

9539531021, 7907889886, 94470 25081,