തളിപ്പറമ്പ് ഭഗവതി ക്ഷേത്രത്തില്‍-കര്‍ക്കിടക വാവുബലിയില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.

തളിപ്പറമ്പ്: തളിപ്പറമ്പ് ശ്രീഭഗവതി ക്ഷേത്രത്തില്‍ ഇന്ന് രാവിലെ നടന്ന കര്‍ക്കിടക വാവുബലിയില്‍ നൂറുകണക്കിനാളുകല്‍ പങ്കെടുത്തു.

ആദ്ധ്യാത്മികാചാര്യന്‍ ഡോ.എം.ജി.വിനോദിന്റെ മുഖ്യകാര്‍മികത്വത്തിലാണ് പിതൃതര്‍പ്പണം നടന്നത്.

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ഭക്തജനങ്ങള്‍ വാവുബലി ചടങ്ങില്‍ പങ്കെടുത്തു.

തളിപ്പറമ്പ് നഗരമധ്യത്തിലെ ഏക ഭദ്രകാളി ക്ഷേത്രമാണ് തളിപ്പറമ്പ് ശ്രീഭഗവതിക്ഷേത്രം.

വെള്ളിയാഴ്ച്ചകളില്‍ നടതുറക്കുന്ന ക്ഷേത്രത്തില്‍ നവരാത്രിയിലാണ്പ്രധാന ചടങ്ങുകള്‍.