വയല്‍കിളികള്‍ പറന്നകന്നു–കീഴാറ്റൂര്‍ വയലില്‍ യന്ത്രപക്ഷി കൂടുകൂട്ടി-

തളിപ്പറമ്പ്: കീഴാറ്റൂര്‍ വയലിലൂടെ ജെ.സി.ബി ഉരുണ്ട് തുടങ്ങി.

ഇന്ത്യയുടെ മുഴുവന്‍ ശ്രദ്ധപതിഞ്ഞ പരിസ്ഥിതി സമരവും ആത്മഹത്യാഭീഷണിയും പോലീസ് ഇടപെടലുകളും നടന്ന കീഴാറ്റൂര്‍ വയല്‍ ഇപ്പോള്‍ ശാന്തമാണ്.

രാജപാതയിലൂടെ ചീറിപ്പായേണ്ട വാഹനങ്ങള്‍ക്ക് വേണ്ടി നിലം നിരപ്പാക്കുന്ന വയലിലൂടെ ഉറവജലം രക്ഷപ്പെടാനായി ഓടിമാറുന്നത് പരിസ്ഥിതി പ്രേമികള്‍ക്ക് നൊമ്പരപ്പെടുത്തുന്ന കാഴ്ച്ചയാണ്.

വയല്‍കിളികള്‍ പാറിപ്പറന്നകന്ന വയലിലൂടെ യന്ത്രപക്ഷികളുടെ ചിറകുകളും ഇരുമ്പ് ചക്രങ്ങളും അതിദ്രുതം അതിദ്രുതം എന്ന

താളത്തില്‍ മുരളുമ്പോള്‍ സമരത്തിന് നേതൃത്വം നല്‍കിയ സുരേഷ് കീഴാറ്റൂര്‍ ഡീ അഡിക്ഷന്‍ കേന്ദ്രത്തില്‍ പുതിയ ശുദ്ധീകരണത്തിനുള്ള കഠിനപ്രയത്‌നത്തിലാണ്.