ഒടുവില്‍ അരിപ്പാമ്പ്രയിലെ മോഷ്ടാവ് പോലീസിന് പിടികൊടുത്തു—

പരിയാരം: ഒടുവില്‍ അരിപ്പാമ്പ്രയിലെ മോഷ്ടാവ് പിടിയില്‍.

മോഷ്ടിച്ച സ്വര്‍ണവും പണവും  തിരിച്ചു
നല്‍കി മാപ്പുപറഞ്ഞ മോഷ്ടാവാനെയാണ് ഒരു മാസത്തിന് ശേഷം പോലീസ് നാടകീയമായി പിടികൂടി മാനം കാത്തത്.

പരിയാരം തോട്ടിക്കീലിലെ പി.എം.മുഹമ്മദ് മുര്‍ഷിദിനെയാണ്(31) പരിയാരം പോലീസ് പിടികൂടിയത്.

കഴിഞ്ഞ നവംബര്‍ രണ്ടിന് പഞ്ചായത്തംഗം അഷറഫ് കൊട്ടോലയുടെ വീട്ടില്‍ 1,91,500 രൂപയും നാലരപവന്‍ സര്‍ണാഭരണങ്ങളും 630 ഗ്രാം സ്വര്‍ണത്തരികളും മൂന്ന് കവറുകളിലാക്കി ഉപേക്ഷിക്കുകയും മാപ്പപേക്ഷ കത്ത് നല്‍കുകയും ചെയ്തിരുന്നു.

2018 ലെ പൂഴിക്കടത്ത് കേസില്‍ പയ്യന്നൂര്‍ കോടതിയില്‍ ജാമ്യമെടുക്കാനെത്തിയപ്പോഴാണ് പ്രതി പിടിയിലായത്.