നമ്മുടെനാടിന്റെ പച്ചക്കറികള്‍-നമുക്കൊത്ത വിലക്ക്

തളിപ്പറമ്പ്: കേരളാ കാര്‍ഷികക്ഷേമ വകുപ്പിന്റെയും കിസാന്‍ കൈരളി പ്രൊഡ്യൂസര്‍ കമ്പനിയുടെയും നേതൃത്വത്തില്‍ താലൂക്ക് ഓഫീസിന് സമീപം ഓണച്ചന്ത ആരംഭിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ് നഗരസഭാ ചെയര്‍പേഴ്‌സന്‍ മുര്‍ഷിദ കൊങ്ങായി അധ്യക്ഷത വഹിച്ചു.

ആര്‍.ഡി.ഒ ഇ.പി.മേഴ്‌സി ആദ്യ വില്‍പ്പന നിര്‍വഹിച്ചു. തളിപ്പറമ്പ് തഹസില്‍ദാര്‍ കെ.ചന്ദ്രശേഖരന്‍, കൃഷി വിജ്ഞാനകേന്ദ്രം മേധാവി ഡോ.പി.ജയരാജ്,

കൃഷി അസി.ഡയരക്ടര്‍ കെ.സപ്‌ന, കെ.സന്തോഷ്, പി.കെ.മുജീബ്‌റഹ്മാന്‍, പി.പി.മുഹമ്മദ്‌നിസാര്‍, ഒ.സുഭാഗ്യം,

ഡോ.പി.വി.മോഹനന്‍, പി.സഹദേവന്‍, വി.വി.നാരായണന്‍, എം.വി.ജനാര്‍ദ്ദനന്‍ എന്നിവര്‍ പ്രസംഗിച്ചു. പുല്ലായിക്കൊടി ചന്ദ്രന്‍ സ്വാഗതം പറഞ്ഞു.

തളിപ്പരമ്പിലും പരിസരങ്ങളിലുമുള്ള കര്‍ഷകര്‍ ഉല്‍പ്പാദിപ്പിച്ച പച്ചക്കറികളാണ് ഇവിടെ വില്‍പ്പന നടത്തുന്നത്.