കെഎസ്ആര്‍ടിസി ബസിന് കല്ലേറ്-സ്വകാര്യ ബസ് ക്ലിനര്‍ക്ക് 2 വര്‍ഷം തടവ്. പ്രതിക്ക് രണ്ടുവര്‍ഷം ശിക്ഷ

കണ്ണൂര്‍: കാസര്‍കോട്-കണ്ണൂര്‍ റൂട്ടിലോടുന്ന കെഎസ്ആര്‍ടിസി ബസിന് കല്ലെറിഞ്ഞ് ഡ്രൈവറുടെ ഡ്യൂട്ടി തടസ്സപ്പെടുത്തി പൊതുമുതല്‍ നശിപ്പിച്ച കേസില്‍ പ്രതിക്ക് രണ്ടുവര്‍ഷം തടവുശിക്ഷ.

സ്വകാര്യബസ് ക്ലീനറായിരുന്ന മാതമംഗലം പെടേന കീരന്റകത്ത് കെ.നൗഷാദി(39)നെയാണ് ശിക്ഷിച്ചത്.

പൊതുമുതല്‍ നശിപ്പിച്ചതിന് ഒരുവര്‍ഷം കഠിനതടവും 5,000 രൂപ പിഴയും ഡ്യൂട്ടി തടസ്സപ്പെടുത്തിയതിന് ഒരുവര്‍ഷം വെറും തടവും 5000 രൂപ പിഴയുമാണ് ശിക്ഷ.

20,000 രൂപ കെഎസ്ആര്‍ടിസിക്ക് നഷ്ടപരി ഹാരമായി നല്‍കാനും വിധിച്ചു.

കണ്ണൂര്‍ അസി. സെഷന്‍സ് കോടതി ജഡ്ജി എന്‍.എസ്.രഘുനാഥാണ് ശിക്ഷവിധിച്ചത്.

തളിപ്പറമ്പ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് ഏഴ് സാക്ഷികളെ വിസ്തരിച്ചു.

12- രേഖകളും ഹാജരാക്കി.

2018 നവംബര്‍ നാലിന് രാത്രി 9.45-ന് ബസ് ഏഴാംമൈലിലെത്തിയപ്പോള്‍ പ്രതി റോഡില്‍ കയറി ബസിനു നേരേ കല്ലെറിയുകയായിരുന്നു.

കല്ലേറില്‍ ബസിന്റെ മുന്നിലെ ഗ്ലാസ് തകരുകയും ഡ്രൈവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

തളിപ്പറമ്പ് പോലീസ് രജിസ്റ്റര്‍ചെയ്ത കേസില്‍ അന്നത്തെ എസ്‌ഐ ദിനേശന്‍ കൊതേരിയാണ് അന്വേഷണം നടത്തി പ്രതികള്‍ക്കെതിരെ കുറ്റപ ത്രം സമര്‍പ്പിച്ചത്

പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ.പി.രാജേന്ദ്രബാബു ഹാജരായി.