ക്ഷേത്രങ്ങള്‍ വിശ്വാസികളായ ഹിന്ദുക്കള്‍ക്ക് വിട്ടുകിട്ടുന്നതിനായി വി.എച്ച്.പി പ്രക്ഷോഭം തുടങ്ങും: അലോക്കുമാര്‍ ജി.
ചെറുതാഴം: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എല്ലാ ഹിന്ദുക്ഷേത്രങ്ങളുടെയും ഭരണച്ചുമതല വിശാസികളായ ഹിന്ദുക്കള്‍ക്ക് വിട്ടുകിട്ടുന്നതിനായി വിശ്വഹിന്ദു പരിഷത്ത് അഖിലേന്ത്യാ തലത്തില്‍ പ്രക്ഷോഭം ആരംഭിക്കുമെന്ന് വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. അലോക് കുമാര്‍ജി പറഞ്ഞു.
ശ്രീരാഘവപുരം സഭായോഗം ആസ്ഥാനമായ ചെറുതാഴം കണ്ണിശ്ശേരി കാവില്‍ വേദമന്ദിരത്തിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അയോദ്ധ്യയിലെ ക്ഷേത്രനിര്‍മ്മാണം പൂര്‍ത്തീകരിച്ച് വാക്കുപാലിച്ച നരേന്ദ്രമോദി തന്നെ വീണ്ടും ഇന്ത്യന്‍ പ്രധാനമന്ത്രിയാവുമെന്നും, ഇത് തങ്ങളുടെ പ്രക്ഷോഭങ്ങള്‍ക്ക് കൂടുതല്‍ കരുത്തുപകരുമെന്നും അലോക് കുമാര്‍ജി പറഞ്ഞു.
പരമേശ്വര ബ്രഹ്‌മാനന്ദ തീര്‍ത്ഥ സ്വാമി തൃപ്പാദങ്ങള്‍ അധ്യക്ഷത വഹിച്ചു. വാര്‍ഷികസഭയുടെ ഉദ്ഘാടനം പത്മനാഭദാസ അവിട്ടംതിരുനാള്‍ ആദിത്യവര്‍മ്മ നിര്‍വ്വഹിച്ചു.
ശൃംഗേരി ശാരദാപീഠം അഡ്മിനിസ്‌ട്രേറ്റര്‍ പത്മശ്രീ ഡോ.വി.ആര്‍.ഗൗരീശങ്കര്‍ വിശിഷ്ടാതിഥിയായിരുന്നു.
സ്വാമി സച്ചിതാനന്ദഭാരതി, വടക്കേമന ഈസ്വരപ്രസാദ് നമ്പൂതിരി, ഉത്രട്ടാതി തിരുനാള്‍ രാമവര്‍മ്മരാജ, പന്തല്‍ വൈദികന്‍ ദാമോദരന്‍ നമ്പൂതിരി പുരസ്‌ക്കാരം ഏറ്റുവാങ്ങി.
പേര്‍ക്കുണ്ഡി വാദ്ധ്യാന്‍ ഹരി നമ്പൂതിരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
തെക്കെ ചന്ദ്രമന ഗോവിന്ദന്‍ നമ്പൂതിരി സ്വാഗതവും മരങ്ങാട് നാരായണന്‍ നമ്പൂതിരി നന്ദിയും പറഞ്ഞു.
രാവിലെ നടന്ന ഗണപതിഹോമത്തിന് കാര നാരായണഭട്ടതിരി കാര്‍മികത്വം വഹിച്ചു.