വൈദികന്‍ പള്ളിക്ക് സമീപത്തെ വീട്ടില്‍ തൂങ്ങിമരിച്ചു.
അമ്പലത്തറ: വൈദികനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

അമ്പലത്തറ ഏഴാംമൈല്‍, പോര്‍ക്കുളത്തെ എം.സി.ബി.എസ് കൃപാ നിലയത്തിലെ ജിന്റോഷ് ജോസഫ് എന്ന ഫാ.ആന്റണി ഉള്ളാട്ടില്‍(44)യെയാണ് ഇന്ന് രാവിലെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
പ്രാര്‍ത്ഥനാ മന്ദിരത്തോട് ചേര്‍ന്നുള്ള വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.
ഞായറാഴ്ചകളില്‍ മാത്രം പ്രാര്‍ത്ഥന നടത്തുന്ന സ്ഥാപനമാണ് കൃപാനിലയം.
ഫാ.ജിന്റോഷിനെ കൂടാതെ മറ്റൊരു വൈദികന്‍ കൂടി കൃപാലയത്തില്‍ താമസിക്കുന്നുണ്ട്.
ആത്മഹത്യയുടെ കാരണം എന്താണെന്നു വ്യക്തമായിട്ടില്ല. ഒരു കുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
അമ്പലത്തറ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. വൈദികന്റെ മരണ വിവരമറിഞ്ഞ് നിരവധി പേര്‍ സ്ഥലത്തെത്തി.
ഇന്നലെ രാവിലെ 10.30 ന് ശേഷമാണ് സംഭവമെന്ന് കരുതുന്നു. ആശ്രമത്തില്‍ കുറിപ്പ് എഴുതി വെച്ചിരുന്നു.
പഴയ വീട്ടില്‍ ഉണ്ടെന്നായിരുന്നു കുറിപ്പ്.
അമ്പലത്തറ പൊലീസ് സ്ഥലത്തെത്തി.
ഇരിട്ടി എടൂര്‍ സ്വദേശിയാണ്.
അച്ഛന്‍,അമ്മ രണ്ട് ഇളയ സഹോദരന്മാരുമാണുള്ളത്.
പോര്‍ക്കളം എം സി ബി എസ് ആശ്രമത്തില്‍ ഒരു വര്‍ഷമായി താമസമുണ്ട്.
ആശ്രമത്തിലെ മറ്റൊരു വൈദികന്‍ പുറത്തുപോയി രാത്രിവൈകിയാണ് തിരിച്ചെത്തിയത്.
രാവിലെ കുര്‍ബാനക്ക് കാണാത്തതിനാല്‍ റൂമില്‍ നോക്കിയപ്പോള്‍ ഒരു കത്ത് ലഭിച്ചു.
വാടകയ്ക്ക് കൊടുത്ത വീട്ടില്‍ എന്ന് എഴുതിയിരുന്നു.
അത് കണ്ട് ആ വീട്ടില്‍ നോക്കുമ്പോള്‍ തൂങ്ങി മരിച്ച നിലയില്‍ കാണുകയായിരുന്നു.
അമ്പലത്തറ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചിട്ടുണ്ട്.
