സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസില്‍ വിജിലന്‍സിന്റെ മിന്നല്‍ റെയിഡ് അരലക്ഷത്തിലേറെ കൈക്കൂലി പണം പിടിച്ചെടുത്തു.

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസില്‍ വിജിലന്‍സിന്റെ മിന്നല്‍ റെയിഡ് അരലക്ഷത്തിലേറെ കൈക്കൂലി പണം പിടിച്ചെടുത്തു.

കാസര്‍ഗോഡ് ഡി.വൈ.എസ്.പി കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തിലാണ് മിനന്ല്‍ പരിശോധന നടത്തിയത്.

ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലിയായി നല്‍കുന്നതിന് വിവിധ ഏജന്റുമാരില്‍ നിന്നും ഡൈവിംഗ് സ്‌കൂളുകാരില്‍ നിന്നും പിരിച്ചെടുത്ത 56520/- രൂപ ഒരു ഏജന്റായ രാജാകൃഷ്ണനില്‍ നിന്നും പിടിച്ചെടുത്തു.

ഇന്ന് വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനാണ് കൈക്കൂലിയായി പണം നല്‍കുന്നത്.

രാജകൃഷ്ണന്‍ എന്ന ഏജന്റിനെ CFന് (ഫിറ്റ്‌നസ് സര്‍ട്ടിഫിക്കേറ്റ്)കൈക്കൂലി പിരിക്കുന്നതിന് നിയോഗിച്ചതായും കണ്ടെത്തി.

പിരിച്ചെടുക്കേണ്ട പണത്തിന്റെ കണക്ക് വാട്‌സാപ്പില്‍ എ.എം.വി.ഐ രാജാകൃഷണന്റെ ഫോണിലേക്ക് അയച്ച് കൊടുത്തതും ആയത് പ്രകാരം പിരിച്ചെടുത്ത കണക്ക് വെള്ളപേപ്പറില്‍ എഴുതി വെച്ചതും ഏജന്റിന്റെ കൈയില്‍ നിന്ന് കണ്ടെടുത്തു.

AMVI മാരായ സാജു, ഷാഹില്‍ കെ. രാജ്, സുധീഷ് എന്നിവര്‍ നിരന്തരം ഫോണിലും വാട്‌സാപ്പിലും ഈ ഏജന്റുമായി ബന്ധപെട്ടതായും ഫോണുകള്‍ പരിശോധിച്ചതില്‍ നിന്ന് വ്യക്തമായി.

ഡി.വൈ.എസ്.പി കെ.വി.വേണുഗോപാലിന് പുറമെ അസി. സബ്ബ് ഇന്‍സ്‌പെക്ടര്‍ വി.ടി.സുഭാഷ് ചന്ദ്രന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പി.കെ രഞ്ജിത്കുമാര്‍, വി.രാജീവന്‍,

സിവില്‍ പോലീസ് ഓഫീസര്‍ ടി.വി.രതീഷ്, കിനാനൂര്‍ കരിന്തളം കൃഷി ഓഫിസര്‍ നിഖില്‍ നാരായണന്‍ എന്നിവരും പരിശോധനാസംഘത്തിലുണ്ടായിരുന്നു.