പരിയാരത്ത് ജയ്ഹിന്ദിന്റെ വിജയാരവം

പരിയാരം: ജയ്ഹിന്ദ് ചാരിറ്റി സെന്റര്‍ തളിപ്പറമ്പിന്റെ നേതൃത്വത്തില്‍ പരിയാരം പഞ്ചായത്തിലെ ഉന്നത വിജയികളെ അനുമോദിച്ചു.

എസ്.എസ്.എല്‍.സി- പ്ലസ്ടു പരീക്ഷകളിലും മറ്റ് മല്‍സര പരിക്ഷകളിലും ഉന്നത വിജയം നേടിയ കുട്ടികളെ വിജയാരവം 2022 പരിപാടിയിലുടെയാണ് അനുമോദിച്ചത്.

കടമ്പൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വി.പ്രേമവല്ലി
ഉദ്ഘാടനം ചെയ്തു.

ജയ്ഹിന്ദ് ചാരിറ്റി സെന്റര്‍ പ്രസിഡന്റ് കെ.വി.ടി മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു.

എം.കെ മധുസൂദനന്‍ മുഖ്യാതിഥിയായിരുന്നു. പി.വി.സജീവന്‍, ഇ വിജയന്‍, ഇ.വി.സുരേശന്‍ എന്നിവര്‍ പ്രസംഗിച്ചു വി.ബി കൂബേരന്‍ നമ്പൂതിരി സ്വാഗതവും അല്‍ അമീന്‍ നന്ദിയും പറഞ്ഞു.