ഫോട്ടോഗ്രാഫി: ഓര്‍മ്മകള്‍ക്ക് അമരത്വം നല്‍കുന്ന കല-വിജയ് നീലകണ്ഠന്‍.
തളിപ്പറമ്പ്: ഓര്‍മ്മകളെയും സാംസ്‌കാരത്തെയും ജീവനോടെ സൂക്ഷിക്കുന്ന ആഘോഷമാണ് ലോക ഫോട്ടോഗ്രാഫി ദിനമെന്ന് പ്രശസ്ത പ്രകൃതി, വന്യജീവി സംരക്ഷകനും പരിസ്ഥിതി സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകനുമായ വിജയ് നീലകണ്ഠന്‍.
ക്രീയേറ്റീവ് ഫോട്ടോഗ്രാഫേഴ്‌സ് ഫോറം ലോക ഫോട്ടോഗ്രാഫി ദിനത്തോടനുബന്ധിച്ച് തളിപ്പറമ്പ് സര്‍ സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒരുക്കിയ ഫോട്ടോഗ്രാഫി എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രിന്‍സിപ്പല്‍ ഡോ.എം.വി.പി.സിറാജ് അധ്യക്ഷത വഹിച്ചു.
ഫോറം പ്രസിഡന്റ് ഡോ. ഖലീല്‍ ചൊവ്വ മുഖ്യ പ്രഭാഷണം നടത്തി.
കുടിയാന്മല ഗോപാലന്‍ ക്ലാസെടുത്തു.
അഡ്വ. പി മഹമൂദ്, അള്ളംകുളം മഹമ്മൂദ്, സി.സി.രാമകൃഷ്ണന്‍, ശ്രീനാഥ് ചാലാട്, വി.പി.സുസ്മിത എന്നിവര്‍ പ്രസംഗിച്ചു.
