വിജയോല്‍സവം-2022 ആഗസ്ത്-21 ന് തീയ്യന്നൂരില്‍-

കാഞ്ഞിരങ്ങാട്: ഭാരത് കലാസാംസ്‌കാരിക വേദി തിയ്യന്നൂര്‍ സംഘടിപ്പിക്കുന്ന വിജയോത്സവം 2022 ആഗസ്ത് 21 ന് ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് തിയ്യന്നുരില്‍ നടക്കും.

തിയ്യന്നൂര്‍ പ്രദേശത്തുനിന്നും എസ്.എസ്.എല്‍.സി,+2, പരീക്ഷയിലും LSS,USS,NMMS സ്‌കോളര്‍ഷിപ്പ് പരീക്ഷയിലും ഉന്നത വിജയം നേടിയ

വിദ്യാര്‍ത്ഥികളെ ഭാരത് കലാസാംസ്‌കാരിക വേദി ഓഫീസ് പരിസരത്ത് വെച്ച് നടക്കുന്ന ചടങ്ങില്‍ അനുമോദിക്കും.

പരിപാടിയില്‍ ഭാരത് കലാസാംസ്‌ക്കാരികവേദി പ്രസിഡന്റ് പി.പി.നിസാര്‍ അധ്യക്ഷത വഹിക്കും.

പ്ലസ്ടു പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം.സീനയും

എസ്.എസ്.എല്‍.സി പരീക്ഷയില്‍ വിജയം നേടിയവരെ മയ്യില്‍ പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ടി.പി.സുമേഷും അനുമോദിക്കും.

ഭാരത് സ്വാശ്രയസംഘം സെക്രട്ടെറി എ.വി.പ്രേമന്‍, നവജ്യോതി കുടുംബശ്രീ സെക്രട്ടെറി വി.പി.വാസന്തി,

ഉദയാ കുടുംബശ്രീ സെക്രട്ടെറി ടി.വി.ഷീജ എന്നിവര്‍ പ്രസംഗിക്കും. എം.പി.രജീഷ് സ്വാഗതവും ഒ.വി.പ്രദീപന്‍ നന്ദിയും പറയും.