മോഹന്‍ ഗാന്ധിരാമന്റെ ആദ്യ മലയാളചിത്രം-വിമോചനസമരം @ 52.

പ്രമുഖ തമിഴ് തിരക്കഥാകൃത്തും സംവിധായകനുമായ മോഹന്‍ ഗാന്ധിരാമന്‍ സംവിധാനം ചെയ്ത മലയാളം സിനിമയാണ് 1971 ലെ വിമോചനസമരം.

1974 ല്‍ സ്വര്‍ണ്ണവിഗ്രഹം എന്ന ഒരു സിനിമ കൂടി ഇദ്ദേഹം മലയാളത്തില്‍ നിര്‍മ്മിച്ച് സംവിധാനം ചെയ്തിരുന്നു.

ചിത്രകലാലയത്തിന്റെ ബാനറില്‍ സി.ജി.ഗോപിനാഥ് കഥ,തിരക്കഥ, സംഭാഷണം എഴുതി നിര്‍മ്മിച്ച സിനിമയാണ് വിമോചനസമരം.

സത്യന്‍, രവിചന്ദ്രന്‍, ഗോവിന്ദന്‍കുട്ടി, ജി.കെ.പിള്ള, കടുവാക്കുളം, ബഹദൂര്‍, ഷീല, സുഷമ, ടി.ആര്‍.ഓമന എന്നിവരാണ് മുഖ്യവേഷത്തിലെത്തിയത്.

പി.ബി.മണി ക്യാമറയും കെ.നാരായണന്‍ ചിത്രസംയോജനവും കൈകാര്യം ചെയ്തു.

എവര്‍ഷൈന്‍ ഫിലിംസാണ് 1971 ആഗസ്ത്-13 ന് സിനിമ പ്രദര്‍ശനത്തിനെത്തിച്ചത്.

ഗാനങ്ങള്‍(രചന-പി.ഭാസ്‌ക്കരന്‍, വയലാര്‍, മങ്കൊമ്പ്, പി.എന്‍.ദേവ്-സംഗീതം-എം.ബി.ശ്രീനിവാസന്‍).

1-അമൃതകിരണന്‍ ദീപം കെടുത്തി-യേശുദാസ്, ജാനകി(പി.ഭാസ്‌ക്കരന്‍)

2-ആ നല്ല നാട്ടിലെല്ലാം-പി.ബി.ശ്രീനിവാസ്(വയലാര്‍),

3-കാട്ടിലിരുന്നു വിരുന്നു വിളിക്കും-ജാനകി(വയലാര്‍).

4-നീലരാവിന്‍ പാല്‍ക്കടലില്‍-ജാനകി, രംഗരാജന്‍(പി.എന്‍.ദേവ്).

5-പ്രപഞ്ച ഹൃദയ-പി.ലീല, ജാനകി(മങ്കൊമ്പ്)

6-സമരം വിമോചനസമരം-യേശുദാസ്(വയലാര്‍).