ലഹരിക്കെതിരെ വിമുക്തിദീപം തെളിയിച്ച് എക്‌സൈസ് വകുപ്പ്-

തളിപ്പറമ്പ്: ലഹരിക്കെതിരെ വിമുക്തിദീപം. തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ഓഫീസിന്റെ നേതൃത്വത്തില്‍ തളിപ്പറമ്പ് മഹാത്മാ ഗാന്ധിയുടെ 152-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് 152 ദീപങ്ങള്‍ തെളിയിച്ചു.

തളിപ്പറമ്പ് ടൗണ്‍ സ്‌ക്വയറില്‍ നടന്ന പരിപാടി ജില്ല പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ: കെ.കെ. രത്‌നകുമാരി ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ് മുനിസിപ്പല്‍ കൗണ്‍സിലര്‍ പി.ഗോപിനാഥന്‍ അദ്ധ്യക്ഷത വഹിച്ചു.

തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി.കെ.ശ്രീരാഗ്കൃഷ്ണ, തളിപ്പറമ്പ് മുനിസിപ്പല്‍ കൗണ്‍സിലര്‍ കെ.എം. ലത്തീഫ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

തളിപ്പറമ്പ് റേഞ്ച് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ഇന്‍ ചാര്‍ജ് അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി.എച്ച്.ഷഫീക്ക് നന്ദി പറഞ്ഞു.