മാള്‍ട്ടയിലേക്ക് വിസ- ആലക്കോട് സ്വദേശിനിയുടെ 9,73,000 തട്ടിയെടുത്തതായി കേസ്.

ആലക്കോട്: മാള്‍ട്ടയിലേക്ക് ജോലി വിസ നല്‍കാമെന്ന് വിസ്വസിപ്പിച്ച് ചിറ്റടി സ്വദേശിനിയുടെ 9,73,000 രൂപ തട്ടിയെടുത്ത പത്തനംതിട്ട സ്വദേശിക്കെതിരെ കേസെടുത്തു.

തിമിരി ചിറ്റടിയിലെ കാഞ്ഞിരത്തിങ്കല്‍ വീട്ടില്‍ കെ.ജെ.ജോസിന്റെ ഭാര്യ സ്‌നേഹ സെബാസ്റ്റ്യന്റെ(32)പരാതിയിലാണ് ആലക്കോട് പോലീസ് പത്തനംതിട്ടയിലെ മുഹമ്മദ് ജോഷി ഷാജഹാന്റെ പേരില്‍ കേസെടുത്തത്.

മാള്‍ട്ടയില്‍ ഹൗസ് മെയിഡ് ജോലി വാഗ്ദാനം ചെയ്താണ് വഞ്ചന നടത്തിയത്.

2023 ജൂലായ്-3 മുതല്‍ 2024 ആഗസ്റ്റ് 8 വരെ.ുള്ള കാലത്ത് പല തവണകളായാണ് മുഹമ്മദ് ജോഷി ഷാജഹാന്റെ സൗത്ത് ഇന്ത്യന്‍ ബാങ്കിലെ അക്കൗണ്ടിലേക്ക്പണം നിക്ഷേപിച്ചു കൊടുത്തത്.

എന്നാല്‍ ഇത്രയുംകാലമായിട്ടും വിസയോ പാസ്‌പോര്‍ട്ടോ പണമോ തിരികെ നല്‍കിയില്ലെന്നാണ് പരാതി.