Skip to content
കണ്ണൂര്‍: കൃഷ്ണ മേനോന് സ്മാരക ഗവ. വനിതാ കോളേജ് റിട്ട അദ്ധ്യാപക സംഘടന വിശ്രാന്തിയുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു.
കോളേജ് പ്രിന്‍സിപ്പല്‍ ഡോ.കെ.ടി.ചന്ദ്രമോഹന് ഉദ്ഘാടനം ചെയ്തു.
സ്ഥലസൗകര്യങ്ങള്‍ ഉണ്ടായിട്ടും ആധുനിക തൊഴില്‍ അധിഷ്ഠിത കോഴ്സുകള്‍ കോളേജില്‍ അനുവദിക്കാത്തതില്‍ യോഗം പ്രതിഷേധിച്ചു.
പ്രൊഫ. കെ. കുമാരന് അധ്യക്ഷത വഹിച്ചു.
പ്രൊഫസര്‍മാരായ എന്‍.സുഗതന്, കെ.ഇബ്രാഹിംകുട്ടി, എം.വി.കണ്ണന്, എന്‍.കെ.ഗോവിന്ദന്, പി.എം. ഇസ്മായില്‍, പി.മോഹന്രാം, പി.വി. കുഞ്ഞിരാമന്, അഡ്വ.സി.വി.നാരായണന്, കെ.വി.ഓമന എന്നിവര്‍ സംസാരിച്ചു.
സെക്രട്ടറി ഡോ.വി. കുമാരന് സ്വാഗതവും ട്രഷറര്‍ പ്രൊഫ. സരസ്വതി മഞ്ചേരി നന്ദിയും പറഞ്ഞു. വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു.