വിശ്വകര്‍മ്മജയന്തി ആഘോഷം നാളെ.
പയ്യന്നൂര്‍: വിശ്വശില്പിയായ വിശ്വകര്‍മ്മാവിന്റെ ജന്മദിനം ഭാരതീയ മസ്ദൂര്‍ സംഘിന്റെ നേതൃത്വത്തില്‍ ദേശീയ തൊഴിലാളി ദിനമായി ആചരിക്കും.
ആഘോഷങ്ങളുടെ ഭാഗമായി പയ്യന്നുരില്‍ നാളെ (17) പ്രകടനവും പൊതുസമ്മേളനവും നടക്കും.
വെകുന്നേരം 4 മണിക്ക് പെരുമ്പ കേന്ദ്രീകരിച്ച് നടക്കുന്ന പ്രകടനം നഗര പ്രദക്ഷിണം നടത്തി ഗാന്ധി പാര്‍ക്കില്‍ സമാപിക്കും.
തുടര്‍ന്ന് സ്വര്‍ഗീയ സി.കെ.രാമചന്ദ്രന് നഗറില്‍ നടക്കുന്ന പൊതുസമ്മേളനം മേഖലാ പ്രസിഡണ്ട് യു.നാണുവിന്റെ
അദ്ധ്യക്ഷതയില്‍ ബി.എം.എസ്. ജില്ലാ ജോ.സിക്രട്ടറി കെ.പി. ജ്യോതിര്‍ മനോജ് ഉദ്ഘാടനം ചെയ്യും.
എന്‍.ജി.ഒ.സംഘ് ജില്ലാ പ്രസിഡന്റ് എം.നാരായണന് മുഖ്യപ്രഭാഷണം നടത്തും.
ബി.എം.എസ്. ജില്ലാ വൈസ് പ്രസിഡന്റ് ഷീബ ടീച്ചര്‍, കെ.ശൈലേഷ്, ടി.വി.രാജീവന് എന്നിവര്‍ സംസാരിക്കും.