വി.കെ.അബ്ദുല്‍ഖാദര്‍ മൗലവിയുടെ നിര്യാണത്തില്‍ മുസ്ലിം ലീഗ് മുന്‍സിപ്പല്‍ കമ്മറ്റി അനുശോചിച്ചു

തളിപ്പറമ്പ്: മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ.അബ്ദുല്‍ഖാദര്‍ മൗലവിയുടെ നിര്യാണത്തില്‍ തളിപ്പറമ്പ് മുന്‍സിപ്പല്‍ മുസ്‌ലിം ലീഗ് കമ്മറ്റിയുടെ നേതൃത്വത്തില്‍ സര്‍വ്വകക്ഷി അനുശോചന യോഗം നടത്തി.

മുസ്‌ലിം ലീഗ് മുന്‍സിപ്പല്‍ പ്രസിഡന്റ് പി.എ.സിദ്ധീഖ്(ഗാന്ധി) അധ്യക്ഷത വഹിച്ചു. ഡി.സി.സി.ജനറല്‍ സെക്രട്ടറി നൗഷാദ് ബ്ലാത്തൂര്‍, സി.പി.എം.ഏരിയാ കമ്മറ്റി അംഗം കെ.ബാലകൃഷ്ണന്‍ നമ്പ്യാര്‍, ബി.ജെ.പി.മണ്ഡലം വൈസ് പ്രസിഡന്റ് രമേശന്‍ ചെങ്ങുനി, സി.പി.ഐ പതിനിധി സി.ലക്ഷ്മണന്‍,

കേരള കോണ്‍ഗ്രസ് സംസ്ഥാന ജന.സെക്രട്ടറി ജോര്‍ജ് വടകര, ബൂദാബി കെ.എം.സി.സി.ജില്ലാ ജനറല്‍ സെക്രട്ടറിയു.എം.ഷറഫുദ്ധീന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് കെ.എസ്.റിയാസ്, വ്യാപാരി സമിതി ഏരിയാ പ്രസിഡന്റ് കെ.എം.ലത്തീഫ്,

മുന്‍സിപ്പല്‍ മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റ് മിഖ്ദാദ് ചപ്പന്‍, മുന്‍സിപ്പല്‍ മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.മുഹമ്മദ് ബഷീര്‍, ടഷറര്‍ കെ.പി.ഹനീഫ എന്നിവര്‍ സംസാരിച്ചു. മന്ന ജുമാമസ്ജിദ് ഖത്തീബ് ഹാഷിര്‍ ബാഖവി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.