കുട്ടികള്‍ക്ക് പഠനത്തോടൊപ്പം കലാ-കായിക മേഖലകളിലും പ്രചോദനം നല്‍കണം-മേയര്‍ ടി.ഒ മോഹനന്‍

 

മുഴപ്പിലങ്ങാട്: കുട്ടികള്‍ക്ക് പഠനത്തോടൊപ്പം കലാ-കായിക മേഖലകളിലും പ്രചോദനം നല്‍കാന്‍ രക്ഷിതാക്കള്‍ തയ്യാറാവണമെന്ന് മേയര്‍ ടി.ഒ.മോഹനന്‍.

സന്തോഷ് ട്രോഫി നേടിയ കേരള ടീം ഗോള്‍ കീപ്പര്‍ വി.മിഥുന് കൂര്‍മ്പ ഭഗവതി ക്ഷേത്രക്കമ്മിറ്റി നല്‍കിയ സ്വീകരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.സജിത അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ പോലീസ് സൂപ്രണ്ട് പി.പി.സദാനന്ദന്‍ ഉപഹാരം നല്കി.

എ.പ്രേമന്‍, എം.പി.ഹാബിസ്, കെ.ലക്ഷ്മി, സി.ദാസന്‍, ഡി.കെ.മനോജ്, സി.കെ.രമേശന്‍, എന്‍.വി.രാജീവന്‍, സി.സുരേഷ് ബാബു എന്നിവര്‍ പ്രസംഗിച്ചു.

സ്വീകരണത്തിന് വി.മിഥുന്‍ നന്ദി രേഖപ്പെടുത്തി.