വൈദ്യുതികട്ടും വോള്‍ട്ടേജ് ക്ഷാമവും- പ്രതിഷേധവുമായി നാട്ടുകാര്‍ കെ.എസ്.ഇ.ബി ഓഫീസിലെത്തി.

 

തളിപ്പറമ്പ്: വോള്‍ട്ടേജ് ക്ഷാമത്തിന് പുറമെ നിരന്തര കറന്റ് കട്ടും, പ്രതിഷേധവുമായി നാട്ടുകാര്‍.

പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നൗഷാദ് ബ്‌ളാത്തൂരിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ കരിമ്പം വൈദ്യുതി സെക്ഷന്‍ ഓഫീസിലെത്തി പ്രതിഷേധിച്ചു.

തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജ് പരിസരത്തും ഹിലാല്‍ നഗര്‍ ഗവണ്‍മെന്റ് താലൂക്ക്ആശുപത്രി പ്രദേശത്തും നിരന്തരമായ വൈദ്യുതി കട്ടും,വോള്‍ട്ടേജ് ക്ഷാമവും അതിരൂക്ഷമായിരിക്കയാണ്.

അസിസ്റ്റന്റ് എഞ്ചിനീയറുടെ നേതൃത്വത്തില്‍ പ്രതിഷേധക്കാരുമായി സംസാരിച്ച് അടിയന്തരമായി പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കി.

ഈ ഭാഗങ്ങളില്‍ എത്രയും പെട്ടെന്ന് പുതിയ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ച് ശ്വാശ്വത പരിഹാരം കണ്ടെത്താന്‍ ഇലക്ട്രിസിറ്റി ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ചു.

ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കാന്‍ അനുയേജ്യമായ സ്ഥലം ഉദ്യോഗസ്ഥര്‍ക്ക് കാണിച്ചുകൊടുത്തു.

നാട്ടുകാരുടെ ഭീമ ഹര്‍ജി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് നല്‍കി.

കായക്കൂല്‍ ഹംസ ഹാജി, K. P. ഇഖ്ബാല്‍, ചാണ്ടി ഗഫൂര്‍, മുഹമ്മദ് ലത്തീഫ് എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി.

 

(പ്രതിഷേധത്തിന്റെ വീഡിയോ കണ്ണൂര്‍ ന്യൂസ് യൂട്യൂബ് ചാനലില്‍ കാണാം)