തിരുവനന്തപുരം മേയര്‍ വി.വി.രാജേഷ് തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തില്‍ ദര്‍ശനം നടത്തി

തളിപ്പറമ്പ്: തിരുവനന്തപുരം മേയര്‍ വി.വി.രാജേഷ് തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.

രാവിലെ 11 മണിയോടെ ക്ഷേത്രത്തിലെത്തിയ രാജേഷിനെ ടി.ടി.കെ.ദേവസ്വം പ്രസിഡന്റ് ടി.പി.വിനോദ്കുമാര്‍ ഷാളണിയിച്ച് സ്വീകരിച്ചു.

കെ.കെ.വിനോദ്കുമാര്‍, കെ.രഞ്ജിത്ത്, എ.പി.ഗംഗാധരന്‍, രമേശന്‍ ചെങ്ങുനി, നഗരസഭ കൗൺസിലർ എ. അശോക് കുമാർ എന്നീ ബി.ജെ.പി നേതാക്കള്‍ രാജേഷിനോടൊപ്പം ഉണ്ടായിരുന്നു.

ക്ഷേത്രത്തില്‍ പൊന്നിന്‍കുടം സമര്‍പ്പിച്ച രാജേഷ് പട്ടം, താലി, നെയ്മൃത് വഴിപാടുകളും നടത്തി.