വ്യാപാരോത്സവ് 25-ഉദ്ഘാടനം ചെയ്തു-മാരുതി ആള്‍ട്ടോകാര്‍, സ്‌കൂട്ടറുകള്‍ ഉള്‍പ്പെടെ നിരവധി സമ്മാനങ്ങള്‍
പയ്യന്നൂര്‍: പയ്യന്നൂരിലേക്ക് കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിന് വേണ്ടി ചേമ്പര്‍ ഓഫ് കൊമേഴ്‌സിന്റെ നേതൃത്വത്തില്‍ വ്യാപാരോത്സവ് 25-ആരംഭിച്ചു.
പയ്യന്നൂരില്‍ നിന്നും നിശ്ചിത തുക പര്‍ച്ചേസ് നടത്തുന്ന ആളുകള്‍ക്ക് മാരുതി ആള്‍ട്ടോകാര്‍, സ്‌കൂട്ടറുകള്‍ ഉള്‍പ്പെടെ നിരവധി സമ്മാനങ്ങള്‍ അടങ്ങിയ സൗജന്യ കൂപ്പണ്‍ ലഭിക്കുന്നു.
ആഗസ്റ്റ് 15-ന് ആരംഭിക്കുന്ന കൂപ്പണ്‍ വിതരണം ഡിസംബര്‍ 31 വരെ തുടരും.
എല്ലാ മാസങ്ങളിലും നറുക്കെടുപ്പ് നടത്തി സ്‌കൂട്ടറുകളും മറ്റ് സമ്മാനങ്ങളും നല്‍കുന്ന പരിപാടികളുടെ ഉദ്ഘാടനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജന.സക്രട്ടറി ദേവസ്യ മേച്ചേരി നിര്‍വ്വഹിച്ചു.
കെ.യു വിജയകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന് പൊതുയോഗത്തില്‍ കൂപ്പണ്‍ വിതരണം ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് ബാബു കോട്ടയില്‍ ഉദ്ഘാടനം ചെയ്തു.
എം.പി.തിലകന്‍, വി.പി.സുമിത്രന്‍, കെ.വി.നന്ദിനി, രവി സുവര്‍ണ്ണന്‍, ഗീത രമേശ്, ദീപിക പ്രമോദ്, ടി.ബിജു എന്നിവര്‍ പ്രസംഗിച്ചു. വി നന്ദകുമാര്‍ സ്വാഗതവും രാജാസ് രാജീവന്‍ നന്ദിയും പറഞ്ഞു.
