വ്യാപാരോത്സവ് അഞ്ചാം നറുക്കെടുപ്പ് എം.കെ.മനോഹരന്‍ നിര്‍വ്വഹിച്ചു.
തളിപ്പറമ്പ്: തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന തളിപറമ്പ് ഷോപ്പിങ് ഫെസ്റ്റിവല്‍ വ്യാപാരോത്സവ്-23 മാസം തോറും നടത്താറുള്ള നറുക്കെടുപ്പിന്റെ അഞ്ചാമത് നറുക്കെടുപ്പ് മന്ന ജംഗ്ഷനില്‍ നടന്നു.
മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ. എസ്.റിയാസിന്റെ അധ്യക്ഷതയില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും തളിപ്പറമ്പ് പ്രസ് ഫോറം പ്രസിഡന്റ്ുമായ എം.കെ. മനോഹരന്‍ ഉദ്ഘാടനം ചെയ്തു.
നാലാമത് നറുക്കെടുപ്പിലെ വിജയികള്‍ക്ക് മന്ന ഏരിയ കമ്മിറ്റി ഭാരവാഹികളായ ആലിക്കുഞ്ഞി, കെ.അബ്ദുല്‍ റഷീദ്, ഈസാന്‍ മുസ്തഫ, മന്‍സൂര്‍ മലബാര്‍ എന്നിവര്‍ ചേര്‍ന്ന് സമ്മാനങ്ങള്‍ നല്‍കി.
വ്യാപാരോത്സവ് കോര്‍ഡിനേറ്റര്‍ എം.എ. മുനീര്‍ നറുക്കെടുപ്പ് നിയന്ത്രിച്ചു. വൈസ് പ്രസിഡന്റുമാരായ കെ.അയൂബ്, മുസ്തഫ അല്‍ഫ, സെക്രട്ടറിമാരായ കെ.കെ.നാസര്‍, സി.പി.ഷൌക്കത്തലി, യൂത്ത് വിംഗ് ഭാരവാഹികളായ ബി.ശിഹാബ്, കെ.ഷമീര്‍ എന്നിവര്‍ സംസാരിച്ചു.
സദസിലുള്ളവര്‍ക്കുള്ള നറുക്കെടുപ്പ് ഹസന്‍ ഇസ്‌കാന്‍ ഗോള്‍ഡ്, റാഫി ഷൂബീഡു, സെഞ്ച്വറി ഫാഷന്‍ സിറ്റി, മിന്‍ഹാജ് നിയര്‍ബി, ഫര്‍സീന്‍ കെ.എം.പ്ലൈവുഡ് എന്നിവര്‍ നിര്‍വ്വഹിച്ചു.
തളിപറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജന.സക്രട്ടറി വി.താജുദ്ദീന്‍ സ്വാഗതവും ട്രഷറര്‍ ടി.ജയരാജ് നന്ദിയും പറഞ്ഞു.
