ഒപ്‌റ്റോമെട്രിസ്റ്റ് നിയമനം-തളിപ്പറമ്പ് താലൂക്ക് ഗവ.ആശുപത്രിയില്‍.

തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ കെ.എ.എസ്.പി പദ്ധതിക്ക് കീഴില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഒരു ഒപ്‌റ്റോമെട്രിസ്റ്റിനെ നിയമിക്കുന്നു.

ജനുവരി 10 ന് രാവിലെ 11 ന് നടക്കുന്ന വാക്ക്-ഇന്‍-ഇന്റര്‍വ്യൂ മുഖേനയാണ് 179 ദിവസത്തേക്ക് നിയമനം നല്‍കുക.

യോഗ്യത

പ്ലസ്ടു/പ്രീഡിഗ്രി (സയന്‍സ്),

കേരളാ ആരോഗ്യ സര്‍വകലാശാല നടത്തുന്ന ബി.എസ്.സി ഒപ്‌റ്റോമെട്രി ബിരുദമോ

അല്ലെങ്കില്‍

ഡയരക്ട്രേറ്റ് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍(ഡി.എം.ഇ)നടത്തുന്ന ഡിപ്ലോമ ഇന്‍ ഒപ്താല്‍മിക് അസിസ്റ്റന്റ് കോഴ്‌സ(2 വര്‍ഷം) പാസായിരിക്കണം.