സംസ്ഥാന സ്‌കൂള്‍ കലോത്സവം കവിതാ രചനയില്‍ മികവ് തെളിയിച്ച് മെസ്ന.

തളിപ്പറമ്പ്: കൊല്ലത്ത് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം മലയാളം കവിതാ രചനയില്‍ കെ.വി.മെസ്‌ന എ ഗ്രേഡോടെ വിജയിച്ചു.

കുറുമാത്തൂര്‍ ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.

സംസ്ഥാന സര്‍ക്കാരിന്റെ ഉജ്ജ്വല ബാല്യം പുരസ്‌കാരം, മുല്ലനേഴി കാവ്യപ്രതിഭ പുരസ്‌കാരം ഉള്‍പ്പെടെ സംസ്ഥാനതലത്തില്‍ നിരവധി നേട്ടങ്ങള്‍ മെസ്‌ന നേരത്തെ കരസ്ഥമാക്കിയിട്ടുണ്ട്.

അധ്യാപകരായ കെ.വി.മെസ്മറിന്റെയും കെ.കെ.ബീനയുടെയും മകളാണ്. കുറുമാത്തൂര്‍ പൊക്കുണ്ടിലാണ് താമസം.