അനു മാലിക്കും ലക്ഷ്മികാന്ത്-പ്യാരേലാലും മലയാളത്തില്‍.
ഹിന്ദിയിലെ സൂപ്പര്‍ സംഗീതസംവിധായകരായ അനു മാലിക്കും ലക്ഷ്മികാന്ത്-പ്യാരേലാലും സംഗീതംപകര്‍ന്ന രണ്ട് സിനിമകളെപ്പറ്റിയാണ് ഇന്നത്തെ പാട്ടൊഴുകിയ വഴിയിലൂടെയില്‍ പറയുന്നത്.
അനു മാലിക്
സൂപ്പര്‍ ഹിറ്റ് ഗാനങ്ങളുടെ സൃഷ്ടാവ് അനു മാലിക് മലയാളത്തില്‍ പാട്ടുകള്‍ക്ക് സംഗീതം പകര്‍ന്ന ഏക സിനിമയാണ് കല്‍പ്പനാഹൗസ്. 1989 ല്‍ പി.ചന്ദ്രകുമാര്‍ സംവിധാനം ചെയ്ത ഭീകരസിനിമയാണ് കല്‍പ്പനാഹൗസ്. തലശേരി രാഘവന്‍ കഥയും തിരക്കഥയും സംഭാഷണവും എഴുതിയ ഈ സിനിമയില്‍ നാല് ഗാനങ്ങളാണുള്ളത്. പൂവ്വച്ചല്‍ഖാദര്‍ എഴുതിയ മൂന്ന് മലയാളം പാട്ടുകളും ഒരു ഹിന്ദിഗാനവുമാണ് ഈ സിനിമയിലുള്ളത്.
ഗാനങ്ങള്‍
1- ഏതോ മനോഹരിയാള്‍-ജയചന്ദ്രന്‍.
2-ജവാന്‍ ദില്‍ ഹൈ-അനു മാലിക്, അലീഷാ ചീനോയ്.
3-നില്‍ക്കൂനീ-കൃഷ്ണചന്ദ്രന്‍ സുനന്ദ.
4-ഓ അഗ്നിതന്‍ കരങ്ങള്‍-കൃഷ്ണചന്ദ്രന്‍, സുജാത.
ലക്ഷ്മികാന്ത്-പ്യാരേലാല്‍-
1997 ല്‍ സുനില്‍ സംവിധാനം ചെയ്ത പൂനിലാമഴ എന്ന സിനിമയിലെ 8 ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നത് ഹിന്ദിയിലെ പ്രശസ്തരായ ലക്ഷ്മികാന്ത്-പ്യാരേലാല്‍ ടീമാണ്. ഗിരീശ് പുത്തഞ്ചേരിയുടെ വരികള്‍. 14 സിനിമകള്‍ സംവിധാനം ചെയ്ത ശേഷം സന്യാസം സ്വീകരിച്ച സുനിലിന്റെ ശ്രദ്ധേയമായ സിനിമകളിലൊന്നാണ് പൂനിലാമഴ. ഗാനങ്ങല്‍ സൂപ്പര്‍ഹിറ്റുകളായി മാറിയ പൂനിലാമഴ കാണാന്‍ പ്രേക്ഷകരെത്തിയത് പാട്ടിന്റെ മികവുകൊണ്ട് തന്നെയായിരുന്നു.
ഗാനങ്ങള്‍
1-ആട്ടുതൊട്ടിലില്‍ നിന്നെ-എം.ജി.ശ്രീകുമാര്‍, ചിത്ര.
2-ചിലുചിലു ചിലച്ചും ചെറുചിറകടിച്ചും-എം.ജി.ശ്രീകുമാര്‍.
3-ഇല്ല ഇല്ല മറക്കില്ല-ബിജു നാരായണന്‍, സംഗീത മാധവ്.
4-മിഴിനീര്‍ കടലോ-യേശുദാസ്.
5-വണ്‍ സിപ് അഹാഹാ-അല്‍കാ യാഗ്നിക്ക്.
6-താരകം ദീപകം മാരിവില്‍-യേശുദാസ്.
7-മിഴിനീര്‍ കടലോ-ചിത്ര.
8-തക തക തകിടതോം-ചിത്ര.