വ്യാപരോത്സവ് ബംമ്പര്‍ മെഗാ നറുക്കെടുപ്പും ഇശലിംബം പ്രോഗ്രാമും നടത്തി
തളിപ്പറമ്പ്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തളിപ്പറമ്പ് മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ആഭിമുഖ്യത്തില്‍ നടത്തിയ തളിപ്പറമ്പ ഷോപ്പിംഗ് ഫെസ്റ്റിവല്‍ ‘വ്യാപരോത്സവ്’ മെഗാ ബമ്പര്‍ നറുക്കെടുപ്പും കൂത്തുപറമ്പ് തന്‍സീര്‍ നയിക്കുന്ന ഇശലിംബം പ്രോഗ്രാമും മറീന ഷോപ്പിംഗ് കോംപ്ലെക്‌സില്‍ പ്രത്യേകം സജ്ജമാക്കിയ ‘നോബിള്‍ പൈക്കട നഗര്‍ നടത്തി.

മര്‍ച്ചന്റ്‌സ് പ്രസിഡന്റ് കെ.എസ്.റിയാസിന്റെ അധ്യക്ഷതയില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറിയും ജില്ല പ്രസിഡന്റുമായ ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു.
തളിപ്പറമ്പ് മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.പി. മുഹമ്മദ് നിസാര്‍, കൗണ്‍സിലര്‍ ഒ.സുഭാഗ്യം, വാര്‍ഡ് കൌണ്‍സിലര്‍ കെ.രമേശന്‍, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എം.കെ.മനോഹരന്‍, വ്യാപാരോത്സവ് പ്രധാന സ്‌പോണ്‍സറായ പി.അജിനാസ് (ഇസ്‌കാന്‍ ജ്വല്ലറി), സഹ സ്‌പോണ്‍സര്‍മാരായ മുഹമ്മദ് കുഞ്ഞി കീലത്ത് (ഷൂ ബീ ഡു), ഫാറൂഖ് (സെഞ്ച്വറി ഫാഷന്‍ സിറ്റി), ജെ.ആര്‍.മിന്‍ഹാജ് (നിയര്‍ബി ഹൈപ്പര്‍ മാര്‍ക്കറ്റ്), ഫര്‍സീന്‍ (കെ.എം.പ്ലൈവുഡ്) എന്നിവര്‍ പങ്കെടുത്തു.
വേദിയില്‍വെച്ച് ഹൈര്‍ ഒ ക്രാഫ്റ്റ് ബ്രോഷര്‍ ജില്ല പ്രസിഡന്റ് ദേവസ്യ മേച്ചേരിക്ക് നല്‍കി ഹൈര്‍ ഒ ക്രാഫ്റ്റ് സെന്റര്‍ മാനേജര്‍ ഡോ: ഷബ്ന സ്വരൂപ് പ്രകാശനം ചെയ്തു.
വ്യാപാരോത്സവ് കോര്‍ഡിനേറ്റര്‍ എം.എ. മുനീര്‍ നറുക്കെടുപ്പ് നിയന്ത്രിച്ചു.
വൈസ് പ്രസിഡന്റുമരായ കെ.അയൂബ്, കെ.മുസ്തഫ, സെക്രട്ടറിമരായ കെ.കെ.നാസര്‍, സി.പി.ഷൌക്കത്തലി, കെ.വി.ഇബ്രാഹിം കുട്ടി, സെക്രട്ടറിയേറ്റ് മെമ്പര്‍മാരായ അബ്ദുല്‍ റഹ്‌മാന്‍ സോണി, പ്രദീപ് കുമാര്‍, കെ.അബ്ദുല്‍ റഷീദ്, യൂത്ത് വിംഗ് ഭാരവാഹികളായ ബി.ശിഹാബ്, ജാബിര്‍, കെ.ഷമീര്‍ വ്യാപാരോത്സവ് കണ്‍വീനര്‍ സി.ടി.അഷ്റഫ്, അലി ആല്‍പി എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് ഗാനമേളയും മെഗാ നറുക്കെടുപ്പും നടന്നു.
ഒന്നാം സമ്മാനമായ മാരുതി ആള്‍ട്ടോ കാര്‍ എസ്പാന്‍ഷെ റെഡിയമൈഡ്‌സില്‍ നിന്നും സാധനം വാങ്ങിയ ഉപഭോക്തവിനും, രണ്ടാം സമ്മാനമായ 2 സ്‌കൂട്ടറുകള്‍ സില്‍ക്കി കോര്‍ട്ട് റോഡ്, ജെ.സി.ഫിറ്റ്‌സ, ജോക്കി ഹൈവേ എന്നീ സ്ഥാപനത്തില്‍ നിന്നും സാധനം വാങ്ങിയ ഉപഭോക്താക്കള്‍ക്കും ലഭിച്ചു.
വേദിയില്‍ വെച്ച് 6500ലധികം സമ്മാനങ്ങള്‍ക്കുള്ള നറുക്കെടുപ്പും നടത്തി.
ചടങ്ങിന് തളിപ്പറമ്പ മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി വി.താജുദ്ദീന്‍ സ്വാഗതവും ട്രഷറര്‍ ടി.ജയരാജ് നന്ദിയും പറഞ്ഞു.
