തളിപ്പറമ്പില്‍ നടപ്പാതകളിലെ കാല്‍നടക്കാര്‍ക്ക് വ്യാപാരികളുടെ വക തലക്കടി-
തളിപ്പറമ്പ്: പാര്‍ക്കിങ്ങിന്റെ പേരില്‍ വിമര്‍ശനവുമായി വരുന്ന തളിപ്പറമ്പിലെ വ്യാപാരികള്‍ നടപ്പാതകളില്‍ തൂക്കിയിടുന്ന വില്‍പ്പന സാധനങ്ങള്‍ കാല്‍നടക്കാരുടെ തലക്കടിക്കുന്നു.

തിരക്കേറിയ തളിപ്പറമ്പ് മെയിന്‍ റോഡിലാണ് ഈ ദുരിതം.
അനധികൃത പാര്‍ക്കിംഗ് കാരണം പൊറുതിമുട്ടുന്ന കാല്‍നടയാത്രക്കാര്‍ കഷ്ടിച്ച് നടന്നുപോകുന്നത് റോഡിന്റെ ഇരുവശത്തുമുള്ള നടപ്പാതകളിലൂടെയാണ്.
എന്നാല്‍ താലൂക്ക് ഓഫീസ് ജംഗ്ഷന്‍ മുതല്‍ മൂത്തേടത്ത് ഹൈസ്‌ക്കൂള്‍ വരെയുള്ള ഭാഗത്തെ നടപ്പാതകളില്‍ മുഴുവന്‍
കച്ചവടക്കാര്‍ ബാഗുകളും തുണിത്തരങ്ങളുമൊക്കെ ഇതിന്റെ മുക്കാല്‍ ഭാഗവും നടപ്പാതകളില്‍ തന്നെയാണ് തൂക്കിയിടുകയാണ്.
ഇത് തലയില്‍ തട്ടി നടക്കാന്‍ സാധിക്കാത്ത സ്ഥിതിയാണിവിടെ. എന്നാല്‍ പോലീസോ ബന്ധപ്പെട്ട അധികൃതരോ ഈ കയ്യേറ്റം കണ്ടില്ലെന്ന് നടിക്കുകയാണ്.
നടപ്പാതകളിലെ ഇത്തരം കയ്യേറ്റങ്ങള്‍ അടിയന്തിരമായി അവസാനിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
