വിസതട്ടിപ്പ്-പിടികിട്ടാപ്പുള്ളി പിടിയില്‍-

തളിപ്പറമ്പ്: വിസ തട്ടിപ്പ് കേസിലെ പിടികിട്ടാപ്പുള്ളി പിടിയിലായി.

2011 ല്‍ ശ്രീകണ്ഠാപുരം സ്വദേശിയായ മുജീബിനെ  വിസ നല്‍കാമെന്ന് പറഞ്ഞ് 25,000 രൂപ വാങ്ങി വിസയോ പണമോ തിരികെ നല്‍കാതെ

വഞ്ചിച്ച കേസില്‍ കാഞ്ഞങ്ങാട് ഒടയംചാലിലെ അഞ്ചിലകത്ത് വീട്ടില്‍ യൂസുഫിനെയാണ്(67) തളിപ്പറമ്പ് ഡി.വൈ.എസ്.പിയുടെ ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ ദിലീപ്കുമാര്‍,

എ.എസ്.ഐ പ്രേമരാജന്‍, സീനിയര്‍ സി.പി.ഒ അബ്ദുള്‍ ജബ്ബാര്‍ എന്നിവര്‍ ചേര്‍ന്ന് ഒടയംചാലില്‍ വെച്ച് അറസ്റ്റ് ചെയ്തത്.

പ്രതിയെ കോടതി കഴിഞ്ഞ വര്‍ഷം പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.