പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ച പ്രതികളെയും ലോറിയും പിടികൂടി.
തളിപ്പറമ്പ്: മയ്യില്‍ കയരളംമൊട്ടയില്‍ റോഡരികില്‍ ലോറിയില്‍ മാലിന്യം കൊണ്ട് വന്ന് തള്ളുകയായിരുന്ന സംഘത്തെ മയ്യില്‍ പോലിസ് പിടികൂടി.

ഇന്നലെ ഉച്ചയോടെ കയരളംമൊട്ട എന്ന സ്ഥലത്ത് ലോറിയില്‍ കൊണ്ട് വന്ന് മാലിന്യം തള്ളുകയായിരുന്നു. ലോറിഡ്രൈവര്‍
കൊളച്ചേരി നാലാംപീടികയിലെ അബ്ദുള്‍ നാസര്‍(29), സഹായി കെ.പി. അബ്ദു എന്നിവരെയാണ് മയ്യില്‍ എസ്.എച്ച്.ഒ ടി.പി.സുമേഷ്,
എസ്.ഐ കെ.പി. മനോജ്, എ.എസ്.ഐ.പ്രശാന്തന്‍, സി.പി.ഒ സനൂപ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ പിടികൂടിയത്.
