ഹാജിവളവില്‍ മാലിന്യം തള്ളി-

ചപ്പാരപ്പടവ്: ഹാജിവളവില്‍ വന്‍തോതില്‍ മാലിന്യങ്ങള്‍
തള്ളി.

ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡായ ഒടുവള്ളി ഹാജിവളവിലാണ് മാലിന്യം തള്ളിയത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണന്‍, വാര്‍ഡ് മെമ്പര്‍ പി.പി.വിനീത, ഒടുവള്ളി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശിവദാസന്‍,

ഹരിതകര്‍മ്മ സേനാംഗങ്ങളായ ജെസി, ജാന്‍സി, സുനിജ, രമാവതി, ഗീത, ശാന്തമ്മ, ശുഭ, സരിത, ബീന, ഷൈന, സുവര്‍ണ്ണ, എന്നിവര്‍ ചേര്‍ന്നാണ് മാലിന്യങ്ങള്‍ നീക്കം ചെയ്ത് വൃത്തിയാക്കിയത്.

പ്രദേശത്ത് മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പ്രസിഡണ്ട് സുനിജ ബാലകൃഷ്ണന്‍ അറിയിച്ചു.