ഈ നാല്‍ക്കവല അപകടക്കവല ആകരുത്-പോലീസ് ശ്രദ്ധിക്കണം
തളിപ്പറമ്പ്: തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയില്‍ പുതിയ അപകട കവല രൂപംകൊണ്ടു.

അനുദിനം വികസിച്ചുവരുന്ന കേരളാ ആയുര്‍വേദ വൈദ്യശാല-വാട്ടര്‍ അതോറിറ്റി-ബദരിയാനഗര്‍ റോഡാണ് പുതിയ അപകടമേഖലയായി മാറിയിരിക്കുന്നത്.
നാല് റോഡുകള്‍ കൂടിച്ചേരുന്ന ഇവിടെ അപകടങ്ങള്‍ പതിവാകുകയാണ്.
ഇന്നും അവിടെ അപകടം ഉണ്ടായി.
നാലുഭാഗത്തു നിന്നും മത്സരിച്ചു വാഹനങ്ങള്‍ വരുന്നതിനാല്‍ കാല്‍ നടയാത്രക്കാര്‍ക്കും ഇരുചക്ര വാഹനയാത്രക്കാര്‍ക്കും വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുന്നു.
ഇവിടെ അടിയന്തിരമായി സ്പീഡ് ബ്രേക്കര്‍ സ്ഥാപിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്ന ആവശ്യം ശക്തമാണ്.
ഗവ.താലൂക്ക് ആശുപത്രിമുതല്‍ സഹകരണ ആശുപത്രിവരെയുള്ള ഭാഗത്ത് രോഡിന്റെ രണ്ട് വശങ്ങളിലും വാഹനപാര്‍ക്കിംഗും
അനധികൃത ബോര്‍ഡുകളും ഉള്ളതിനാല്‍ കാല്‍നടക്കാരും ഇരുചക്രവാഹനയാത്രികരും ഒരുപോലെ ബുദ്ധിമുട്ടുന്നുണ്ട്.
