പൊട്ടിയ പൈപ്പ് ശരിയാക്കി, കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്.

തളിപ്പറമ്പ്: സംസ്ഥാനപാത-36 ല്‍ തളിപ്പറമ്പ് താലൂക്ക് ആശുപത്രിക്ക് സമീപം പൈപ്പ് പൊട്ടി വെള്ളം പുറത്തേക്ക് പോകുന്നത് വാട്ടര്‍ അതോറിറ്റി അധികൃതര്‍ റിപ്പേര്‍ ചെയ്തു.

കഴിഞ്ഞ ഒരാഴ്ച്ചയോളമായി ഇതുവഴി വെള്ളം റോഡിലേക്ക് ഒഴുകുകയായിരുന്നു.

26 ന് ഇത് സംബന്ധിച്ച് കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസ് വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.

വാര്‍ത്ത ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് നടപടികള്‍ സ്വീകരിച്ചത്.

എന്നാല്‍ ഇവിടെ പൊട്ടിയ സ്ഥലം കുഴിഞ്ഞിരിക്കുന്നത് അപകടഭീഷണി ഉയര്‍ത്തുന്നുണ്ട്.